'ഹാരി രാജകുമാരനും മേഗന്‍ മേര്‍ക്കലും പിരിയും'; ഇരുവരുടേയും ദാമ്പത്യ ജീവിതം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്ന് പ്രവചനം

പ്രിന്‍സ് വില്യമിന് മൂന്നാമതായി ഒരു പെണ്‍കുട്ടി ജനിക്കുമെന്നും ഇവര്‍ പറഞ്ഞു
'ഹാരി രാജകുമാരനും മേഗന്‍ മേര്‍ക്കലും പിരിയും'; ഇരുവരുടേയും ദാമ്പത്യ ജീവിതം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്ന് പ്രവചനം

ബ്രിട്ടീഷ് രാജകുടുംബത്തിന് ഈ വര്‍ഷം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് ഓസ്‌ട്രേലിയന്‍ മൈന്‍ഡ് റീഡര്‍. എന്നാല്‍ കേള്‍ക്കാന്‍ അത്ര സുഖമുള്ള പ്രവചനങ്ങളല്ല ഇവര്‍ നടത്തിയിരിക്കുന്നത്. വിവാഹം നിശ്ചയം കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കടക്കാനിരിക്കുന്ന  ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലിന്റെ വിവാഹ ജീവിതം അധികനാള്‍ നീണ്ടു നില്‍ക്കില്ലെന്നാണ് മൈന്‍ഡ് റീഡറായ കെറി എര്‍വിന്‍ പറഞ്ഞു. 

ദി സണ്ണിലെ ടിവി ഷോയില്‍ വന്നാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഭാവി പ്രവചിച്ചത്. പ്രിന്‍സ് വില്യമിന് മൂന്നാമതായി ഒരു പെണ്‍കുട്ടി ജനിക്കുമെന്നും ഇവര്‍ പറഞ്ഞു. ഇത് കൂടാതെ രാജ കുടുംബം ചില അപകീര്‍ത്തി കേസുകളില്‍പ്പെടുമെന്നും കെറി കൂട്ടിച്ചേര്‍ത്തു. 

ഹാരിയും മെര്‍ക്കലും എങ്ങനെയായിരിക്കും അവരുടെ ദാമ്പത്യ ജീവിതം നയിക്കുക എന്ന ചോദ്യത്തിനാണ് ഇരുവരും പിരിയുമെന്ന് ഇവര്‍ പറഞ്ഞത്. അടുത്ത വര്‍ഷം ഇവര്‍ക്ക് കുട്ടിയുണ്ടാകുമെന്നാണ് തോന്നുന്നതെന്നും എന്നാല്‍ ബന്ധം അധികകാലം നിലനില്‍ക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. അഞ്ച് വര്‍ഷം മാത്രം ഇരുവരുടേയും ദാമ്പത്യ ജീവിതത്തിന് കാലാവധിയിട്ടിരിക്കുന്നത്. 

എന്നാല്‍ പ്രിന്‍സ് വില്യംസും കേറ്റും കൂടുതല്‍ സന്തോഷമായി മുന്നോട്ടു പോകുമെന്നാണ് കെറി പറയുന്നത്. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടി ജനിക്കാനും സാധ്യതയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com