'ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അമ്മയെ ശകാരിച്ചു' ; കുല്‍ഭൂഷന്‍ ജാദവിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് പാകിസ്ഥാന്‍

'ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അമ്മയെ ശകാരിച്ചു' ; കുല്‍ഭൂഷന്‍ ജാദവിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് പാകിസ്ഥാന്‍

പാക് വിദേശകാര്യമന്ത്രാലയമാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ  പുതിയ വീഡിയോ പുറത്തുവിട്ടത്

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോ പാക്കിസ്ഥാന്‍ പുറത്തുവിട്ടു. പാക് വിദേശകാര്യമന്ത്രാലയമാണ് വീഡിയോ പുറത്തുവിട്ടത്. പാകിസ്ഥാന്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് വീഡിയോയില്‍ കുല്‍ഭൂഷണ്‍ വെളിപ്പെടുത്തിയതായി പാക് പത്രമായ ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

മാതാവിനെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ശകാരിച്ചതായും വീഡിയോയില്‍ കുല്‍ഭൂഷണ്‍ കുറ്റപ്പെടുത്തുന്നു. കൂടിക്കാഴ്ചയില്‍ അമ്മയുടെ മുഖം ഭയചകിതമായിരുന്നു. അമ്മയുടെ കണ്ണുകൡ ഭയം നിറഞ്ഞിരുന്നു. പാകിസ്ഥാന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. പാകിസ്ഥാനില്‍ തനിക്ക് കുഴപ്പങ്ങളൊന്നുമില്ല. താന്‍ ഇപ്പോഴും ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥനാണെന്നും കുല്‍ഭൂഷണ്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. 

ഡിസംബര്‍ 25 നാണ് കുല്‍ഭൂഷന്റെ അമ്മ അവന്തിയും ഭാര്യ ചേതനയുടെ ജാദവുമായി കൂടിക്കാഴ്ച നടത്തിയത്. ഇസ്ലാമാബാദ് നയതന്ത്രകാര്യാലയത്തില്‍ ചില്ലുഗ്ലാസുകളുടെ ഇരുപുറത്തുമായിട്ടായിരുന്നു കൂടിക്കാഴ്ച. പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെപി സിംഗാണ് അവന്തിയെയും ചേതനയെയും അനുഗമിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം ആരെയും അനുവദിച്ചിരുന്നില്ല. 

കഴിഞ്ഞ ഏപ്രിലിലാണ് മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷനെ ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ തടഞ്ഞിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com