പാക്കിസ്ഥാന്‍ മതസ്വാതന്ത്യം നിഷേധിക്കുന്നു; പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുമായി വീണ്ടും അമേരിക്ക

പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുമായി വീണ്ടും അമേരിക്ക. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് പാക്കിസ്ഥാനെ ഉള്‍പ്പെടുത്തിയത്
പാക്കിസ്ഥാന്‍ മതസ്വാതന്ത്യം നിഷേധിക്കുന്നു; പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുമായി വീണ്ടും അമേരിക്ക

വാഷിങ്ടണ്‍: പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുമായി വീണ്ടും അമേരിക്ക. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് പാക്കിസ്ഥാനെ ഉള്‍പ്പെടുത്തിയത്. 

ആഗോളതലത്തില്‍ നിരവധി രാജ്യങ്ങള്‍ മതസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരെ ജയിലില്‍ അടയ്ക്കുന്നുണ്ട്. മതം ഉപേക്ഷിക്കുകയോ മറ്റുമതം സ്വീകരിക്കുകയോ ചെയ്യുക എന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ്വാഇതിലേക്കാണ് ചില രാജ്യങ്ങള്‍ കടന്നുകയറുന്നതെന്നും അമേരിക്ക പറയുന്നു.

ബര്‍മ, ചൈന, ഇറാന്‍, ഉത്തരകൊറിയ, സുഡാന്‍, സൗദി, താജ്ക്കിസ്ഥാന്‍,തുര്‍ക്കിമിനിസ്ഥാന്‍ ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും മതസ്വാതന്ത്ര്യം ഹനിക്കുന്നവരുടെ പട്ടികയില്‍ പെടുന്നു. 


കഴിഞ്ഞ ദിവസം പാക്കിസ്ഥാനുള്ള ധനസഹായം അമേരിക്ക നിര്‍ത്തിയിരുന്നു.  15 വര്‍ഷമായി 33 ബില്യണ്‍ ഡോളര്‍ ധനസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഡികളാക്കുകയായിരുന്നുവെന്നായിരുന്നു പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടത്. 

പാകിസ്ഥാന്‍ ഭീകര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ്. അഫ്ഗാനിലെ തീവ്രവാദ വേട്ടക്ക് പാക്കിസ്ഥാനില്‍ നിന്ന് നാമമാത്രമായ സഹായം മാത്രമാണ് ലഭിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ധനസഹായം സ്വീകരിച്ച പാക്കിസ്ഥാന്‍ തിരച്ച് ഒരു സഹായവും ചെയ്തില്ല. സഹായം വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ ചതിക്കുകയായിരുന്നു.അമേരിക്കന്‍ നോതാക്കള്‍ വിഡ്ഡികളെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.  2002നു ശേഷം 3300 കോടി ഡോളറിന്റെ (2,12,850 കോടിയോളം രൂപ) സഹായം യുഎസ് പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com