പോണ്‍ സൈറ്റുകള്‍ തിരഞ്ഞ് യുകെ പാര്‍ലമെന്റ്; പ്രതിദിനം 160 പേര്‍ പാര്‍ലമെന്റില്‍ ഇരുന്ന് അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് 

പാര്‍ലമെന്ററി നെറ്റ് വര്‍ക്കിനെ കംപ്യൂട്ടറുകളുമായി ബന്ധിപ്പിച്ച കഴിഞ്ഞ ജൂണിലെ ജനറല്‍ ഇലക്ഷന്‍ മുതല്‍ അശ്ലീലസൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള 24,473 ശ്രമങ്ങളാണ് നടന്നതെന്ന് പ്രസ് അസോസിയേഷന്‍ റിപ്പോര്‍ട്ട്
പോണ്‍ സൈറ്റുകള്‍ തിരഞ്ഞ് യുകെ പാര്‍ലമെന്റ്; പ്രതിദിനം 160 പേര്‍ പാര്‍ലമെന്റില്‍ ഇരുന്ന് അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് 

ലണ്ടന്‍: യുകെ പാര്‍ലമെന്റില്‍ ഇരുന്ന് ഒരു ദിവസം 160 പേര്‍ അശ്ലീല സൈറ്റുകള്‍ കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. 2017 ന്റെ അവസാനഘട്ടത്തില്‍ പ്രതിദിനം ഏകദേശം 160 പേരാണ് ഹൗസ് ഓഫ് പാര്‍ലമെന്റിലെ കംപ്യൂട്ടറുകളില്‍ നിന്ന് പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതെന്ന് ബ്രിട്ടന്റെ പ്രസ്സ് അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 

പാര്‍ലമെന്ററി നെറ്റ് വര്‍ക്കിനെ കംപ്യൂട്ടറുകളുമായി ബന്ധിപ്പിച്ച കഴിഞ്ഞ ജൂണിലെ ജനറല്‍ ഇലക്ഷന്‍ മുതല്‍ അശ്ലീലസൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള 24,473 ശ്രമങ്ങളാണ് നടന്നതെന്ന് പ്രസ് അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിമാര്‍ക്കെതിരേ ലൈംഗീക പീഡന ആരോപണം ഉയര്‍ന്നത് പ്രധാന മന്ത്രി തെരേസ മെയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിന് ഇടയിലാണ് പുതിയ ആരോപണം.

ലൈംഗീക ആരോപണത്തെത്തുടര്‍ന്ന് തെരേസ മെയുടെ നീണ്ട നാളത്തെ സുഹൃത്തായ ഡാമിയന്‍ ഗ്രീനിനെ കഴിഞ്ഞ മാസം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എംപിമാരും അപ്പര്‍ ഹൗസിലെ പ്രഭുക്കന്മാരും അവരുടെ ജീവനക്കാരുമാണ് പാര്‍ലമെന്റിലെ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നത്. കൂടുതല്‍ ശ്രമങ്ങളും അറിഞ്ഞുകൊണ്ടല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണിതെന്നാണ് അവരുടെ വാദം.  

2016 ല്‍ അശ്ലീല സൈറ്റുകള്‍ തുറക്കാനുള്ള 113208 ശ്രമങ്ങളാണ് പാര്‍ലമെന്റ് തടഞ്ഞത്. അതിന് മുന്നത്തെ വര്‍ഷം 213,020 ആയിരുന്നു. എല്ലാ പോണോഗ്രാഫിക് വെബ്‌സൈറ്റുകളേയും പാര്‍ലമെന്റിലെ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ നിന്ന് ബ്ലോക് ചെയ്തിരിക്കുകയാണെന്ന് പാര്‍ലമെന്ററി വക്താവ് വ്യക്തമാക്കി. പാര്‍ലമെന്റില്‍ എത്തുന്ന അതിഥികള്‍ വൈഫൈയിലൂടെ ഡാറ്റ ഉപയോഗിക്കുന്നതും കണക്കില്‍പ്പെടുത്തിയിട്ടുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com