ഇന്ത്യന്‍ ടെക്കികള്‍ക്ക് ആശ്വാസം; എച്ച്1ബി വിസ നയത്തില്‍ മാറ്റമില്ലെന്ന് യുഎസ് 

എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്നവര്‍ കാലാവധി കഴിയുന്നതോടെ രാജ്യം വിടണമെന്ന നിര്‍ദ്ദേശം ട്രംപ് ഭരണകൂടം പരിഗണിക്കുന്നില്ലെന്ന് യുഎസ്
ഇന്ത്യന്‍ ടെക്കികള്‍ക്ക് ആശ്വാസം; എച്ച്1ബി വിസ നയത്തില്‍ മാറ്റമില്ലെന്ന് യുഎസ് 

എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്നവര്‍ കാലാവധി കഴിയുന്നതോടെ രാജ്യം വിടണമെന്ന നിര്‍ദ്ദേശം ട്രംപ് ഭരണകൂടം പരിഗണിക്കുന്നില്ലെന്ന് യുഎസ്. എച്ച്1ബി വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷണ്‍ സര്‍വീസസിന്റെ (യുഎസ്‌സിഐഎസ്)ഈ അറിയിപ്പ്. എച്ച്1ബി വിസ നിയമങ്ങള്‍ ബലപ്പെടുത്തുന്നത് 7,50,000ത്തോളം ഇന്ത്യക്കാര്‍ യുഎസ് വിടുന്ന സാഹചര്യത്തിലേക്കാണ് നയിക്കുക.  നിയമ പരിഷ്‌കാരം നിര്‍ത്തിവെക്കാനുള്ള യുഎസ് തീരുമാനം യുഎസ്സില്‍ ജോലി ചെയ്യുന്ന ഇന്ത്യകാര്‍ക്ക് പ്രത്യേകിച്ച് ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് പ്രതാക്ഷയേകുന്നതാണ്. 

സെക്ഷന്‍ 104സിയുടെ വ്യാഖ്യാനം മാറ്റുന്നതുവഴി എച്ച്1ബി വിസക്കാരെ നിര്‍ബന്ധിതമായി യുഎസില്‍ നിന്ന് പുറത്താക്കുകയല്ല യുഎസ്എസിഐഎസിന്റെ ലക്ഷ്യമെന്ന് യുഎസ്‌സിഐഎസ് വ്യത്തങ്ങള്‍ പറഞ്ഞു. അത്തരത്തിലൊരു സാഹചര്യം ഉണ്ടായാല്‍ തന്നെ വിസ ഉടമകള്‍ക്ക് AC21ലെ 106(a)-(b) വകുപ്പിനു കീഴില്‍ കാലാവധി ഒരു വര്‍ഷം നീട്ടിലഭിക്കാന്‍ അപേക്ഷിക്കാവുന്നതാണെന്ന് യുഎസ്‌സിഐഎസ് മീഡിയ റിലേഷണ്‍സ് മേധാവി ജോനാഥന്‍ വിത്തിംഗ്ടണ്‍ പറഞ്ഞു. 

അമേരിക്കന്‍ തൊഴിലാളികളെ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ കഴിവുള്ള വിദേശ ജോലിക്കാരെ കമ്പനിയില്‍ ജീവനക്കാരായി നിയമിക്കാന്‍ താത്കാലിക യുഎസ് വിസ നല്‍കുന്നതാണ് എച്ച്-1ബി പ്രോഗ്രാം. മൂന്ന് വര്‍ഷമാണ് ഈ വിസയുടെ കാലാവധി. മൂന്ന് വര്‍ഷത്തേക്കുകൂടെ ഈ കാലാവധി നീട്ടി ലഭിക്കും. എന്നാല്‍ ഇതര രാജ്യക്കാര്‍ കുറഞ്ഞ ശമ്പളത്തില്‍ അമേരിക്കയില്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറാകുന്നത് അമേരിക്കയിലുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്ന വാദങ്ങളാണ് വിസ ഇളവുകള്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തില്‍ ട്രംപ് ഭരണകൂടത്തെ എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com