സ്ത്രീകള്‍ക്ക് മാത്രമായുള്ള ആദ്യ കാര്‍ ഷോറൂം സൗദി അറേബ്യയില്‍ 

ജിദ്ദയിലെ റെഡ് സീപോര്‍ട്ട് സിറ്റിയിലുള്ള ഷോപ്പിംഗ് മാളിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്
സ്ത്രീകള്‍ക്ക് മാത്രമായുള്ള ആദ്യ കാര്‍ ഷോറൂം സൗദി അറേബ്യയില്‍ 

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കികൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലാകുന്നതിന് അഞ്ച് മാസം മുന്‍പ് വനിതകള്‍ക്കുവേണ്ടി മാത്രമുള്ള ആദ്യ കാര്‍ ഷോറൂം സൗദിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒരു സ്വകാര്യ കമ്പനിയാണ് വനിതകള്‍ക്കുവേണ്ടി മാത്രമുള്ള കാര്‍ ഷോറൂം എന്ന ഈ ആശയത്തിന് പിന്നില്‍. ജിദ്ദയിലെ റെഡ് സീപോര്‍ട്ട് സിറ്റിയിലുള്ള ഷോപ്പിംഗ് മാളിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. 

സ്ത്രീകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള കാര്‍ മോഡലുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ഷോറൂമിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. നിരവധി ബ്രാന്‍ഡുകളുടെ വാഹനങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുള്ള ഷോറൂമിലെ ജീവനക്കാരും സ്ത്രീകളാണ്. 

മതപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കാതിരുന്ന സൗദി ഭരണകൂടം കഴിഞ്ഞ വര്‍ഷമാണ് ഈ തീരുമാനത്തില്‍ മാറ്റം കൊണ്ടുവന്നത്. സല്‍മാന്‍ രാജാവാണ് ലൈസന്‍സ് സ്വന്തമാക്കാനുള്ള അവകാശം സ്ത്രീകള്‍ക്കും നല്‍കണമെന്ന തീരുമാനം മുന്നോട്ടുവച്ചത്. സ്ത്രീകളെ വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുന്ന ലോകത്തെ ഏക രാജ്യം സൗദി മാത്രമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com