ട്രംപിന്റെ മിമിക്രി; മോദിയെ അനുകരിച്ച് കാണിച്ച് ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ശൈലിയില്‍ സംസാരിച്ചതായി റിപ്പോര്‍ട്ട്.
ട്രംപിന്റെ മിമിക്രി; മോദിയെ അനുകരിച്ച് കാണിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ശൈലിയില്‍ സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത് പോലെയാണ് ട്രംപ് സംസാരിച്ചത്. അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കവെയാണ് ട്രംപിന്റെ മിമിക്രി.

കഴിഞ്ഞ ജൂണില്‍ മോദി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ അഫ്ഗാനിസ്താനില്‍ യുഎസിന്റെ സൈനിക പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. കുറച്ച് തിരിച്ചു കിട്ടുന്നതിനായി ഒരു രാജ്യവും ഒരുപാട് കാര്യങ്ങള്‍ ചെയ്യില്ലെന്നായിരുന്നു അന്ന് മോദി പറഞ്ഞത്. പിന്നീട് ഇതേ വിഷയത്തെ കുറിച്ച് സംസാരിക്കേണ്ടി വന്നപ്പോള്‍ ട്രംപ് മോദിയെ അനുകരിക്കുകയായിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത നിഷേധിക്കാനോ അംഗീകരിക്കാനോ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയാറായില്ല. നേരത്തെയും ട്രംപ് ഇന്ത്യന്‍ ശൈലിയെ അനുകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com