പ്രസിഡന്റിനെ അത്ര വിശ്വാസം പോര; ട്രംപിന്റെ പ്രസംഗത്തില്‍ ഫാക്റ്റ് ചെക്കിംഗ് വെബ്‌സൈറ്റ് തകര്‍ന്നു 

വെബ്‌സൈറ്റ് തകര്‍ന്നതോടെ ട്രംപിനെ ട്രോളിക്കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്
പ്രസിഡന്റിനെ അത്ര വിശ്വാസം പോര; ട്രംപിന്റെ പ്രസംഗത്തില്‍ ഫാക്റ്റ് ചെക്കിംഗ് വെബ്‌സൈറ്റ് തകര്‍ന്നു 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തിനായുള്ള കാത്തിലിരിപ്പിലായിരുന്നു ലോകം. എന്നാല്‍ ട്രംപിന്റെ പ്രസംഗം കാരണം പണികിട്ടിയത് ഫാക്റ്റ് ചെക്കിംഗ് സൈറ്റായ പൊളിറ്റി ഫാറ്റിനാണ്. ട്രംപ് പറയുന്നത് മുഴുവന്‍ സത്യമാണോയെന്നറിയാന്‍ ആളുകള്‍ കൂട്ടമായി വെബ്‌സൈറ്റില്‍ കയറിയതോടെ പൊളിറ്റിഫാറ്റ് പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. 

പ്രവര്‍ത്തനം നിലച്ച വിവരം വെബ്‌സൈറ്റ് തന്നെയാണ് വായനക്കാരെ അറിയിച്ചത്. വെബസൈറ്റിലേക്ക് കൂടുതല്‍ പേര്‍ കയറിയതാണ് ക്രാഷാവാന്‍ കാരണമായത്. 80 മിനിറ്റ് പ്രസംഗത്തിന്റെ പകുതിയില്‍ വെച്ചാണ് തടസം നേരിട്ടത്. ഇത് അഞ്ച് മിനിറ്റ് നേരം നീണ്ടുനിന്നു. പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുമായി അനുഭാവമില്ലാത്ത സൈറ്റിന്റെ ഉടമസ്ഥര്‍ പോയ്ന്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ്. തംപ ബേ ടൈമിലെ റിപ്പോര്‍ട്ടിംഗ് ടീമാണ് ഇതിനെ കൊണ്ടുപോകുന്നത്. 

ട്രംപിന്റെ പ്രസംഗത്തിന് മോശമില്ലാത്ത റാങ്കാണ് ഇത്തവണ ഇവര്‍ നല്‍കിയിരിക്കുന്നത്. മോസ്റ്റ്‌ലി ട്രൂ മുതല്‍ പാന്റ്‌സ് ഓണ്‍ ഫയര്‍ റോങ് വരേയാണ് ട്രംപിന്റെ പ്രസ്താവനകളെ വിലയിരുത്തുന്നത്. ഈ പ്രസംഗത്തിന് മുന്‍പ് ട്രംപിന്റെ 69 ശതമാനവും പ്രസംഗവും നുണയായിട്ടാണ് വിലയിരുത്തിയിരുന്നത്. 

എന്തായാലും വെബ്‌സൈറ്റ് തകര്‍ന്നതോടെ ട്രംപിനെ ട്രോളിക്കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. ട്രംപിന്റെ നുണ വെബ്‌സൈറ്റ് തകര്‍ത്തെന്നാണ് ഒരാള്‍ പറയുന്നത്. എല്ലാ നുണകളും ഒരുമിച്ച് സഹിക്കാന്‍ കഴിയില്ലെന്നാണ് കൂടുതല്‍ പേരും പറയുന്നത്. പൊളിറ്റി ഫാക്റ്റിന് അനുശോചനം അറിയിക്കുന്നവരും കുറവല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com