നിറഞ്ഞ ചിരിയുമായി അവര്‍ പറഞ്ഞു 'ഞങ്ങള്‍ നല്ല ആരോഗ്യവാന്മാരാണ്'; ലോകത്തിന് ആശ്വാസിക്കാം; ഗുഹയില്‍ അകപ്പെട്ടവരുടെ പുതിയ വീഡിയോ

തൊഴുകൈയുമായി തങ്ങളുടെ പേര് പറഞ്ഞ് ഞാന്‍ നല്ല ആരോഗ്യവാനാണ് എന്ന് പറയുന്നതാണ് വീഡിയോയിലുള്ളത്
നിറഞ്ഞ ചിരിയുമായി അവര്‍ പറഞ്ഞു 'ഞങ്ങള്‍ നല്ല ആരോഗ്യവാന്മാരാണ്'; ലോകത്തിന് ആശ്വാസിക്കാം; ഗുഹയില്‍ അകപ്പെട്ടവരുടെ പുതിയ വീഡിയോ

ന്നലെ കണ്ട പോലെ അല്ല ഇന്ന് അവര്‍. അവരുടെ മുഖത്ത് പ്രതീക്ഷ നിറഞ്ഞിരിക്കുന്നു. ഈ ഗുഹയില്‍ നിന്ന് പുറത്തു കടക്കാനാവുമെന്നും തങ്ങളെ കാത്തിരിക്കുന്ന വീട്ടുകാരെ കാണാനാവുമെന്നും അവര്‍ക്ക് ഇപ്പോള്‍ ഉറപ്പാണ്. ചിരിച്ച മുഖങ്ങളോടെ നില്‍ക്കുന്ന കുട്ടിക്കൂട്ടത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് തായ് നേവി. അവര്‍ സുരക്ഷിതരാണെന്നും ആരോഗ്യത്തോടെയിരിക്കുന്നുണ്ടെന്നും ഈ വീഡിയോ നമ്മെ കാണിച്ചു തരുന്നു. 

ഒന്‍പതു ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ടുപോയ കൗമാര ഫുട്‌ബോള്‍ ടീമിനെ കണ്ടെത്തിയത് കഴിഞ്ഞദിവസമാണ്. എന്നാല്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഗുഹയില്‍ നിന്ന് എന്ന് കുട്ടികളെ പുറത്തെത്തിക്കാനാവാതെ കുഴങ്ങുകയാണ് അധികൃതര്‍. 

ഗുഹയ്ക്ക് പുറത്ത് കാത്തിരിക്കുന്ന കുട്ടികളുടെ പ്രീയപ്പെട്ടവര്‍ക്ക് ആശ്വാസമായിരിക്കുകയാണ് വീഡിയോ. തൊഴുകൈയുമായി തങ്ങളുടെ പേര് പറഞ്ഞ് ഞാന്‍ നല്ല ആരോഗ്യവാനാണ് എന്ന് പറയുന്നതാണ് വീഡിയോയിലുള്ളത്. നിറഞ്ഞ ചിരിയുമായാണ് ഓരോ കുട്ടികളും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയുന്നത്. കുട്ടികളെല്ലാം ഫോയില്‍ ബ്ലാങ്കെറ്റ് കൊണ്ട് പുതച്ചുനില്‍കുന്നതാണ് വീഡിയോയില്‍ കാണുന്നത്. നനഞ്ഞ വേഷത്തില്‍ ചിരിച്ച് നില്‍ക്കുന്ന മുങ്ങല്‍ വിദഗ്ധനയേും നമുക്ക് കാണാനാവും. എന്നെ പരിചയപ്പെടുത്താന്‍ മറന്നു പോയെന്ന 12 കുട്ടികളില്‍ ഒരാള്‍ പറയുന്നതും അത് കേട്ട് എല്ലാവരും ചിരിക്കുന്നതോടെയാണ് ഒരു മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോ അവസാനിക്കുന്നത്. 

തായ് നേവി സീലിന്റെ ഫേയ്‌സ്ബുക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം 25 കാരനായ കോച്ചുമുണ്ട്. ജൂണ്‍ 23 ന് നടന്ന് ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ഫുട്‌ബോള്‍ ടീം ഗുഹയില്‍ പെട്ടുപോയത്. വീഡിയോയിലൂടെ പുറത്തുവന്ന കുട്ടികളുടെ ചിരിച്ച മുഖം തായ് ജനതയും ലോകത്തിന് തന്നെയും പ്രതീക്ഷയായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com