ബഹറിനില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു:  മൃതദേഹം കണ്ടെത്തിയത് കൈകള്‍ ബന്ധിച്ച് തലക്കടിയേറ്റ നിലയില്‍

ബഹറിനില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി
ബഹറിനില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു:  മൃതദേഹം കണ്ടെത്തിയത് കൈകള്‍ ബന്ധിച്ച് തലക്കടിയേറ്റ നിലയില്‍

താമരശേരി: ബഹറിനില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി. കോഴിക്കോട് താമരശേരി പരപ്പന്‍പൊയിന്‍ ജിനാന്‍തൊടുക ജെ.ടി അബ്ദുള്ളക്കുട്ടിയുടെ മകന്‍ അബ്ദുള്‍ നഹാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹുറ എക്‌സിബിഷന്‍ റോഡില്‍ അല്‍ അസുമി മജ്‌ലിസിന് സമീപത്തെ താമസസ്ഥലത്താണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 


ഞായറാഴ്ച രാത്രി സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിട്ട് ലഭ്യമാകാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് നഹാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകള്‍ പിറകില്‍ കൈട്ടി തലക്കടിച്ച് നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com