താ​​യ്​​​ല​​ൻ​​ഡി​​ലെ ഗു​​ഹ​​യി​​ല്‍ കു​​ടു​​ങ്ങി​​യ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരു മരണം

തായ് നാവികസേനയിലെ മുൻ മുങ്ങൽ വിദ​ഗ്ധൻ സമൺ കുനൻ ആണ് മരിച്ചത്
താ​​യ്​​​ല​​ൻ​​ഡി​​ലെ ഗു​​ഹ​​യി​​ല്‍ കു​​ടു​​ങ്ങി​​യ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരു മരണം

ബാ​ങ്കോ​ക്ക്: താ​​യ്​​​ല​​ൻ​​ഡി​​ലെ ലാ​​വോ​​ങ് ഗു​​ഹ​​യി​​ല്‍ കു​​ടു​​ങ്ങി​​യ ജൂനിയർ ഫുട്ബോൾ ടീം അം​ഗങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരു മരണം. തായ് നാവികസേനയിലെ മുൻ മുങ്ങൽ വിദ​ഗ്ധൻ സമൺ കുനൻ ആണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ അദ്ദേഹം ​ഗുഹയിൽ ഓക്സിജൻ സംവിധാനം എത്തിക്കുന്ന ജോലിക്കിടെ, ഓക്സിജൻ കിട്ടാതെ അബോധാവസ്ഥയിലാകുകയായിരുന്നു. കൂടെയുള്ളവർ പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായാണ് റിപ്പോർട്ട്. 

നേവിയുടെ മുങ്ങൽ വി​ദ​ഗ്ധരും, സൈനിക ഓഫീസർമാരും വോളണ്ടറി പ്രവർത്തകരും ഉൾപ്പെടെ ആയിരത്തോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. അതേസമയം താരങ്ങളും കോച്ചും അകപ്പെട്ട ​ഗുഹയിൽ ഓക്സിജൻ അളവ് കുറഞ്ഞ് വരുന്നത് ആശങ്കാജനകമാണെന്ന് അധികൃതർ സൂചിപ്പിച്ചു. അഞ്ച് കിലോമീറ്റർ നീളത്തിൽ, ഓക്സിജൻ സപ്ലൈയ്ക്കുള്ള പൈപ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.  

ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ 12 ജൂനിയർ ഫുട്ബോൾ താരങ്ങളും കോ​ച്ചും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കു​ന്ന വി​ഡി​യോ കഴിഞ്ഞദിവസം  പു​റ​ത്ത് വന്നിരുന്നു. ചി​രി​ച്ചു​കൊ​ണ്ട്​ ത​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്​ വി​ഡി​യോ​യി​ലു​ള്ള​ത്.  ദിവസങ്ങൾക്ക് മുമ്പ് ഗു​ഹ​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​വ​രെ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ബ്രി​ട്ട​നി​ലെ നീ​ന്ത​ൽ വി​ദ​ഗ്​​ധ​ർ ക​ണ്ടെ​ത്തി​യ​ത്. ക്ഷീ​ണി​ച്ച്​  അ​വ​ശ​രാ​യി​രു​ന്ന സം​ഘത്തിന് ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി. പി​ന്നാ​ലെ ഒ​രു ഡോ​ക്ട​റും ന​ഴ്സു​മു​ൾ​പ്പെ​ടെ ഏ​ഴ്​  താ​യ് നേ​വി സം​ഘം കു​ട്ടി​ക​ൾ​ക്ക​ടു​ത്തെ​ത്തി വൈദ്യസഹായവും നൽകി. ഇന്റർനെറ്റ് വഴി വീട്ടുകാരുമായി സംസാരിക്കാനുള്ള അവസരവും അധിക‌ൃതർ ഒരുക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com