യുട്യൂബിലെ സാഹസിക ബ്ലോഗര്‍മാര്‍ക്ക് വെള്ളച്ചാട്ടത്തില്‍ വീണ് ദാരുണാന്ത്യം 

യുട്യൂബ് യാത്രാചാനലുകളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ മൂന്ന് അതിസാഹസികര്‍ കാനഡയിലെ വെള്ളച്ചാട്ടത്തില്‍ മരിച്ചു
യുട്യൂബിലെ സാഹസിക ബ്ലോഗര്‍മാര്‍ക്ക് വെള്ളച്ചാട്ടത്തില്‍ വീണ് ദാരുണാന്ത്യം 

ഷാനന്‍(കാനഡ): യുട്യൂബ് യാത്രാചാനലുകളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ മൂന്ന് അതിസാഹസികര്‍ കാനഡയിലെ വെള്ളച്ചാട്ടത്തില്‍ മരിച്ചു. ഹൈ ഓണ്‍ ലൈഫ് എന്ന പരിപാടിയിലൂടെ യൂട്യൂബ് കീഴടക്കിയ സാഹസിക യാത്രികരായ അലക്‌സി ലയാക്, കാമുകി മേഗന്‍ സ്‌ക്രാപര്‍, റൈകര്‍ ഗാംബിള്‍ എന്നിവരാണ് മരിച്ചത്. 

നീന്തുന്നതിനിടെ മേഗന്‍ 100അടി താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്കു വീഴുകയായിരുന്നു. മേഗനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് റെകറും അലക്‌സിയും മുങ്ങിമരിച്ചത്. ബ്രിട്ടിഷ് കൊളംബിയയില്‍ 335മീറ്റര്‍ ഉയരത്തിലുള്ള ഷാനന്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നീന്തുന്നതിനിടെയാണ് ഇവര്‍ക്ക് അപകടമുണ്ടായത്. 

ജീവിതം ഓരോ നിമിഷവും ആസ്വദിക്കുക എന്ന ആഹ്വാനത്തോടെ ഇവര്‍ തങ്ങളുടെ ചാനലില്‍ അവതരിപ്പിക്കുന്ന വീഡിയോകള്‍ക്ക് ലക്ഷകണക്കിന് ആരാധകരാണുള്ളത്. ഹൈ ഓണ്‍ ലൈഫ് യുട്യൂബ് ചാനലിന് 10ലക്ഷം ഫോളോവേഴ്‌സും അഞ്ചു ലക്ഷത്തോളം വരിക്കാരുമുണ്ട്. വെള്ളച്ചാട്ടങ്ങളില്‍ കുത്തിയൊഴുകിയും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വെള്ളത്തിലേക്ക് ഡൈവ് ചെയ്തും തിരമാലകള്‍ക്കൊപ്പം നീന്തിയുമൊക്കെയുള്ള നിരവധി സാഹസിക പ്രകടനങ്ങള്‍ ഈ മൂവര്‍ സംഘത്തിന്റെ ചാനലില്‍ കാണാം. നിരോധിത മേഖലയിലെ വെള്ളച്ചാട്ടത്തില്‍ കടന്നതിനു ഇവരുടെ സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ രാജ്യത്ത് കടക്കുന്നതിന്‍ നിന്ന് യുഎസ് അഞ്ചു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അന്ന് റൈകറും അലക്‌സിയും ഏഴ് ദിവസം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com