രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക്; തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ ആറുകുട്ടികളെ പുറത്തെത്തിച്ചു: പ്രാര്‍ത്ഥനയോടെ ലോകം

കഴിഞ്ഞ പതിനഞ്ച് ദിവസമായി ലോകം ചങ്കിടിപ്പോടെ കാത്തിരുന്ന ആ ശുഭവാര്‍ത്തയെത്തുന്നു. തായ്‌ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിപ്പോയ കുട്ടികളെ പുറത്തെത്തിക്കുന്ന രക്ഷാ ദൗത്യം വിജയിക്കുന്നു 
രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക്; തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ ആറുകുട്ടികളെ പുറത്തെത്തിച്ചു: പ്രാര്‍ത്ഥനയോടെ ലോകം

ഴിഞ്ഞ പതിനഞ്ച് ദിവസമായി ലോകം ചങ്കിടിപ്പോടെ കാത്തിരുന്ന ആ ശുഭവാര്‍ത്തയെത്തുന്നു. തായ്‌ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിപ്പോയ കുട്ടികളെ പുറത്തെത്തിക്കുന്ന രക്ഷാ ദൗത്യം വിജയിക്കുന്നു.  ഗുഹയില്‍ നിന്ന് ആറുകുട്ടികളെ പുറത്തെത്തിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശേഷിച്ചവരെ പുറത്തെത്തിക്കാനിള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

പുറത്തെത്തിച്ച കുട്ടികളെ താത്ക്കാലിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഉടനെതന്നെ ആശുപത്രിയിലേക്ക് മാറ്റും.സങ്കീര്‍ണവും ദുഷ്‌കരവുമായ ഗുഹയിലെ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് കുട്ടികളെ പുറത്തെത്തിക്കാന്‍ തയ്യാറാക്കിയ വിശദമായ രക്ഷാ പദ്ധതി വിജയം കണ്ടിരിക്കുകയാണ്. നീന്തല്‍ വസ്ത്രങ്ങളും ഓക്‌സിജന്‍ മാസ്‌കും ധരിപ്പിച്ച് ഗുഹയില്‍ നിറഞ്ഞിരിക്കുന്ന വെള്ളത്തിനടിയില്‍കൂടി കുട്ടികളെ പുറത്തെത്തിക്കുകാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. പ്രതീക്ഷിച്ചതിലും നാല് മണിക്കൂര്‍ നേരത്തെയാണ് രക്ഷാപ്രവര്‍ത്തനം വിജയം കണ്ടിരിക്കുന്നത്. 

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്‌ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. നാല് സംഘങ്ങളായി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാല് കുട്ടികളും ംറ്റു സംഘത്തില്‍ മൂന്നുവീധം കുട്ടികളുമാണ് ഉണ്ടാകുക. കോച്ച് അവസാന സംഘത്തിലാണ് ഉണ്ടാകുക. 

കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇടും. നീന്തല്‍ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റ പുറത്തേക്ക് നയിക്കുന്ന രക്ഷാപ്രവര്‍ത്തനമാണ് തുടരുന്നത്. നീന്തലറി.യാത്ത കുട്ടികള്‍ക്ക് ഈ കയറില്‍ പിടിച്ച് വെള്ളത്തിലൂടെ നടക്കാന്‍ സാധിക്കും. ഒരുകുട്ടിയെ പുറത്തെത്തിക്കാന്‍ രണ്ട് മുങ്ങല്‍ വിദഗ്ധരാണ് സഹായിക്കുന്നത്. 

അതേസമയം ഏതുസമയത്തും മഴപെയ്‌തേക്കാം എന്നത് രക്ഷാപ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മളപെയ്ത് ജലനിരപ്പ് ഉയര്‍ന്നാല്‍ കുട്ടികള്‍ അപകചത്തിലാകാന്‍ സാധ്യതതുയണ്ട്. 

ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ജൂണ്‍ 23നാണ് അണ്ടര്‍ പതിനാറ് ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികളെയും കൊണ്ട് ട്രെക്കങിനായാണ് കോച്ച് ഗുഹാമുഖത്തെത്തിയത്. ഗുഹയില്‍ കയറിയതിന് പിന്നാലെ തുടങ്ങിയ ശക്തമായ മഴയില്‍ ഇവര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബ്രിട്ടീഷ് ദൗത്യസംഘമാണ് ഇവരെ കണ്ടെത്തിയത്. പിന്നീട് നടന്ന തെരച്ചിലില്‍ പങ്കെടുത്ത തായ്‌ലാന്‍ഡ് രക്ഷാ പ്രവര്‍ത്തകന്‍ മരണപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com