ഗോള്‍ഡന്‍ മാന്‍ബുക്കര്‍ മൈക്കള്‍ ഓണ്ടാജെയ്ക്ക്; ' ദ ഇംഗ്ലീഷ് പേഷ്യന്റ്' പിന്തള്ളിയത് സല്‍മാന്‍ റുഷ്ദിയെയും അരുന്ധതി റോയിയെയും

മാന്‍ബുക്കര്‍ പുരസ്‌കാരത്തിന്റെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ മാന്‍ ബുക്കര്‍ പുരസ്‌കാരം മൈക്കള്‍ ഒണ്ടാജെ സ്വന്തമാക്കി.
ഗോള്‍ഡന്‍ മാന്‍ബുക്കര്‍ മൈക്കള്‍ ഓണ്ടാജെയ്ക്ക്; ' ദ ഇംഗ്ലീഷ് പേഷ്യന്റ്' പിന്തള്ളിയത് സല്‍മാന്‍ റുഷ്ദിയെയും അരുന്ധതി റോയിയെയും

ലണ്ടന്‍: മാന്‍ബുക്കര്‍ പുരസ്‌കാരത്തിന്റെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ മാന്‍ ബുക്കര്‍ പുരസ്‌കാരം മൈക്കള്‍ ഒണ്ടാജെ സ്വന്തമാക്കി. ശ്രീലങ്കന്‍ വംശജനായ കനേഡിയന്‍ എഴുത്തുകാരനാണ് ഒണ്ടാജെ. മുന്‍ മാന്‍ബുക്കര്‍ ജേതാക്കളില്‍ നിന്നുമാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

വിഎസ് നയ്പാലിന്റെയും സല്‍മാന്‍ റുഷ്ദിയുടെയും അരുന്ധതി റോയിയുടെയും എല്ലാം പുസ്തകങ്ങളെ പിന്തള്ളിയാണ് ഒണ്ടാജെയുടെ 'ഇംഗ്ലീഷ് പേഷ്യന്റ്' സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.

രണ്ടാം ലോകയുദ്ധകാലത്തെ സംഘര്‍ഷഭരിതമായ അവസ്ഥകളും അതിനിടയില്‍ രൂപപ്പെടുന്ന പ്രണയവുമാണ് ഇംഗ്ലീഷ് പേഷ്യന്റിന്റെ പ്രമേയം.ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന നോവലാണിത് എന്നായിരുന്നു ജൂറിയംഗങ്ങള്‍ വിലയിരുത്തിയത്.

38 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള ഇംഗ്ലീഷ് പേഷ്യന്റ്  ഒന്‍പത് ഓസ്‌കറുകള്‍ സ്വന്തമാക്കിയിരുന്നു.1992 ല്‍ ബാരി അണ്‍സ്വര്‍ത്തിന്റെ സേക്രഡ് ഹംഗര്‍ എന്ന കൃതിയുമായായിരുന്നു ഒണ്ടാജെ പുരസ്‌കാരം പങ്കിട്ടിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com