ഓവര്‍ ടൈം ജോലിയുടെ പണം വേണം; 2 ലക്ഷം ഡോളര്‍ ആവശ്യപ്പെട്ട് ട്രംപിനെതിരെ ഡ്രൈവര്‍ കോടതിയില്‍

അധികസമയം ജോലി ചെയ്തതിനുളള കുടിശ്ശിക പണം തന്നുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഡ്രൈവറിന്റെ കേസ്.
ഓവര്‍ ടൈം ജോലിയുടെ പണം വേണം; 2 ലക്ഷം ഡോളര്‍ ആവശ്യപ്പെട്ട് ട്രംപിനെതിരെ ഡ്രൈവര്‍ കോടതിയില്‍

ന്യൂയോര്‍ക്ക്: അധികസമയം ജോലി ചെയ്തതിനുളള കുടിശ്ശിക പണം തന്നുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഡ്രൈവറിന്റെ കേസ്. നീണ്ടക്കാലം ട്രംപിന്റെ ഡ്രൈവറായിരുന്ന നോയല്‍ സിന്‍ട്രണാണ് രണ്ടുലക്ഷം ഡോളര്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 

20 വര്‍ഷം ഡൊണാള്‍ഡ് ട്രംപിന്റെ ഡ്രൈവറായിരുന്നു നോയല്‍ സിന്‍ട്രണ്‍. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നിയമമനുസരിച്ച് അധിക ജോലിക്ക് കൂലിക്ക് അര്‍ഹതയുണ്ടെന്ന് ഡ്രൈവര്‍ വാദിക്കുന്നു. പകരം വര്‍ഷാവര്‍ഷമുളള ശമ്പളം മാത്രമാണ് തനിക്ക് ട്രംപ് നല്‍കിയത്. 2003ല്‍ 62,700 ഡോളറായിരുന്നു തന്റെ  ശമ്പളം. ഇത് 2010ല്‍ 75,000 ഡോളറായി ഉയര്‍ന്നെന്ന് ഹര്‍ജിയില്‍ പറയുന്നു.

നിലവില്‍ ട്രംപിന്റെ നിയന്ത്രണത്തിലുളള ട്രംപ് ഓര്‍ഗനൈസേഷനിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 2016വരെ ട്രംപിന്റെ ഡ്രൈവറായി തന്റെ കക്ഷി സേവനമനുഷ്ഠിച്ചിരുന്നതായി നോയല്‍ സിന്‍ട്രണിന്റെ അഭിഭാഷകന്‍ പറയുന്നു. 

തന്റെ ജോലി സമയം വ്യാപകമായി ഭേദഗതി വരുത്തിയിരുന്നു.ആഴ്ചയില്‍ 50 മണിക്കൂര്‍ അധികം ജോലി ചെയ്യാന്‍ താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്ന് നോയല്‍ സിന്‍ട്രണിന്റെ ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം ട്രംപ് ഓര്‍ഗനൈസേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവഗണിച്ചതായി അഭിഭാഷകന്‍ ലാറി ഹച്ചര്‍ പറയുന്നു.

എന്നാല്‍ നോയല്‍ സിന്‍ട്രണിന്റെ ആരോപണങ്ങള്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ വക്താവ് തളളിക്കളഞ്ഞു. ഉദാരമായ വേതനവ്യവസ്ഥയിലാണ് നോയല്‍ സിന്‍ട്രണ്‍ ജോലി ചെയ്തിരുന്നതെന്ന് അവര്‍ പറഞ്ഞു. കോടതിയില്‍ വസ്തുതകള്‍ തെളിയിക്കപ്പെടുമെന്ന്് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com