ദക്ഷിണാഫ്രിക്കയില്‍ വിമാനം  തകര്‍ന്നു വീണ് ഒരാള്‍ കൊല്ലപ്പെട്ടു: 20  പേര്‍ക്ക് പരിക്ക്

ദക്ഷിണാഫ്രിക്കയിലെ  വടക്കന്‍ പ്രിട്ടോറിയയില്‍  വിമാനം തകര്‍ന്നു വീണ് ഒരാള്‍ കൊല്ലപ്പെട്ടു.ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ദക്ഷിണാഫ്രിക്കയില്‍ വിമാനം  തകര്‍ന്നു വീണ് ഒരാള്‍ കൊല്ലപ്പെട്ടു: 20  പേര്‍ക്ക് പരിക്ക്

 ജൊഹനാസ്ബര്‍ഗ്:  ദക്ഷിണാഫ്രിക്കയിലെ  വടക്കന്‍ പ്രിട്ടോറിയയില്‍  വിമാനം തകര്‍ന്നു വീണ് ഒരാള്‍ കൊല്ലപ്പെട്ടു.ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് വണ്ടര്‍ബൂം വിമാനത്താവളത്തിന് സമീപമാണ് അപകടം ഉണ്ടായത്.  മെഡിക്കല്‍ സംഘം ഹെലികോപ്ടറുകളുമായി രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നു. 

നെതര്‍ലാന്റിലെ വ്യോമ മ്യൂസിയത്തില്‍ നിന്നും പ്രിട്ടോറിയയിലെ വണ്ടര്‍ബൂം എയര്‍പോര്‍ട്ടിലേക്ക് എത്തിയ വിമാനമാണ് തകര്‍ന്നത്. വിമാനത്താവളത്തിന് അഞ്ച് കിലോമീറ്റര്‍ അകലെ വച്ച് നിലത്ത് ഇടിച്ചിറങ്ങവേയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പല കഷ്ണങ്ങളായി വിമാനം ചിതറിപ്പോയി.

നാല്‍പത്തിനാല് പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കണ്‍വെയര്‍ -340 വിമാനം പരീക്ഷണപ്പറക്കലിനിടെയാണ് അപകടത്തില്‍ പെട്ടതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.പൈലറ്റും എന്‍ജിനീയറുമുള്‍പ്പടെ 20 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടയാളെ ഇതുവരേക്കും തിരിച്ചറിഞ്ഞിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com