ശ്വാസകോശത്തില്‍ അണുബാധ, ശരീര ഭാരം കുറഞ്ഞു: പക്ഷേ അവര്‍ സന്തോഷവാന്‍മാരാണ്:ആശ്വാസ ചിരിയുമായി അമ്മമാര്‍;കാണാം ആദ്യ വീഡിയോ 

തായ്‌ലന്‍ഡിലെ താംലുവാങ് ഗുഹയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു
ശ്വാസകോശത്തില്‍ അണുബാധ, ശരീര ഭാരം കുറഞ്ഞു: പക്ഷേ അവര്‍ സന്തോഷവാന്‍മാരാണ്:ആശ്വാസ ചിരിയുമായി അമ്മമാര്‍;കാണാം ആദ്യ വീഡിയോ 

തായ്‌ലന്‍ഡിലെ താംലുവാങ് ഗുഹയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളില്ല എന്ന് വ്യക്തമാക്കുന്ന  ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.

കുട്ടികളില്‍ ചിലര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധ പിടിപെട്ടിട്ടുണ്ട്. സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച കുട്ടികളെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഡോക്ടര്‍മാരുടെ കടുത്ത നിരീക്ഷണത്തിലാണ് കുട്ടികളുള്ളത്. പത്തുദിവസത്തിനുള്ളില്‍ വീടുകളിലേക്ക് മടങ്ങാമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. 

കുട്ടികള്‍ക്കും കോച്ചിനും രണ്ടു കിലോയോളം ഭാരം കുറഞ്ഞിട്ടുണ്ട്. മാനസ്സിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളൊന്നും കുട്ടികള്‍ കാണിക്കുന്നില്ലെന്ന് ആരോഗ്യ സംഘം വ്യക്തമാക്കി. ചില്ലുകൂട്ടിലൂടെ കുട്ടികളോടു സംസാരിക്കുന്ന മാതാപിതാക്കളുടെയും കുട്ടികള്‍ കൈവീശിക്കാണിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. . ഗവര്‍ണര്‍ നാരോങ്‌സാങ് വിളിച്ചു ചേര്‍ത്താ വാര്‍ത്താസമ്മേളനത്തിലാണു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല. കുട്ടികളാരും തെറ്റുകാരല്ല, അവരെ ഹീറോകളായും കാണേണ്ട. അവര്‍ അന്നും ഇന്നും കുട്ടികളാണ്-ഗവര്‍ണര്‍ പറഞ്ഞു. ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനേയും രക്ഷപ്പെടുത്താന്‍ ഞായറാഴ്ചയാണ് അയിന്തര രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. ചൊവ്വാഴ്ച മുഴുവന്‍ പേരേയും പുറത്തെത്തിക്കാന്‍ സാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com