12 കുട്ടികളും ബുദ്ധഭിക്ഷുക്കളായേക്കും; രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സമന് വേണ്ടി

കുട്ടികള്‍ സന്യാസം സ്വീകരിച്ചാല്‍ സമന് അമരത്വം ലഭിക്കും എന്നാണ് വിശ്വാസം
12 കുട്ടികളും ബുദ്ധഭിക്ഷുക്കളായേക്കും; രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സമന് വേണ്ടി

തായ് ഗുഹയില്‍ നിന്നും രക്ഷപെട്ട പന്ത്രണ്ട് കുട്ടികളും ബുദ്ധ ഭിക്ഷുക്കളായേക്കും. ഗുഹയുടെ ഇരുട്ടില്‍ നിന്നും തങ്ങളെ പുറത്തു കൊണ്ടു വരുവാനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട സമന്റെ ഓര്‍മയ്ക്കായിട്ടാണ് 12 കുട്ടികള്‍ ബുദ്ധഭിക്ഷുക്കളാവാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 

17 ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഇടയിലായിരുന്നു സമന്റെ മരണം. കുട്ടികള്‍ അകപ്പെട്ടുപോയ ഗുഹയ്ക്കുള്ളില്‍ ഓക്‌സിഡന്‍ സിലിണ്ടറുകള്‍ എത്തിച്ചതിന് ശേഷം വെള്ളക്കെട്ടിലൂടെ  മടങ്ങും വഴി സ്വന്തം ശേഖരത്തിലെ ജീവവായു തീര്‍ന്നായിരുന്നു സമന്‍ മരിച്ചത്. 

ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങളില്‍ ഒരാളാണ് കുട്ടികള്‍ ബുദ്ധ ഭിക്ഷുക്കളാവാന്‍ ആലോചിക്കുന്നതായി വെളിപ്പെടുത്തിയത്. കുട്ടികള്‍ സന്യാസം സ്വീകരിച്ചാല്‍ സമന് അമരത്വം ലഭിക്കും എന്നാണ് വിശ്വാസം. 

ബുദ്ധമത വിശ്വാസ പ്രകാരം സന്യാസ വ്രതം സ്ഥിരമാകണം എന്നില്ല എന്നും, ലൗകീക ജീവിതത്തിലേക്ക് മടങ്ങി വരാന്‍ തടസമില്ല എന്നതുമാണ് വിശ്വാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com