ഇന്ധന വില വര്‍ധനവില്‍ പ്രക്ഷോഭം; ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു

ഇന്ധന വില സബ്‌സിഡി എടുത്തു കളയാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനിടെ ദിവസങ്ങളായി ഹെയ്തിയില്‍ പ്രതിഷേധം നടക്കുകയായിരുന്നു
ഇന്ധന വില വര്‍ധനവില്‍ പ്രക്ഷോഭം; ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു

പോര്‍ട്ടോപ്രീന്‍സ്: രാജ്യത്തെ ഇന്ധന വില ഉയര്‍ന്നതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ശക്തമായതോടെ രാജിവെച്ച് ഹെയ്തി പ്രധാനമന്ത്രി. ഇന്ധന വില സബ്‌സിഡി എടുത്തു കളയാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനിടെ ദിവസങ്ങളായി ഹെയ്തിയില്‍ പ്രതിഷേധം നടക്കുകയായിരുന്നു. 

ഇതോടെ, താന്‍ പ്രസിഡന്റിന് രാജിക്കത്ത് സമര്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി ജാക്ക ഗയ് ലഫ്‌നോന്‍ ജനങ്ങളെ അറിയിച്ചു. പ്രസിഡന്റ് രാജി സ്വീകരിച്ചതായും പാര്‍ലമെന്റില്‍ അദ്ദേഹം വ്യക്തമാക്കി. 

ഇന്ധന വില സബ്‌സിഡി ഇല്ലാതാക്കിയതോടെ ഹെയ്തില്‍ ഗ്യാസ് ഓയിലിന്റെ വില 38 ശതമാനവും ഡീസലിന്റെ വില 47 ശതമാനവും മണ്ണെണ്ണയുടെ വില 51 ശതമാനവും വര്‍ധിച്ചിരുന്നു. 

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭങ്ങളില്‍പെട്ട് ഏഴ് പേര്‍ മരിച്ചിരുന്നു. നൂറു കണക്കിന് സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com