ഞങ്ങള്‍ ആരോഗ്യവാന്‍മാരാണ്, ജീവിതത്തിലേക്ക് തിരികെയെത്തിച്ചവരോട് നന്ദി; ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ രണ്ടാമത്തെ വീഡിയോയും പുറത്തുവിട്ടു

താം ലുവാങ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും അവരുടെ കോച്ചും ആശുപത്രി കിടക്കയിലിരുന്നു സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടു
ഞങ്ങള്‍ ആരോഗ്യവാന്‍മാരാണ്, ജീവിതത്തിലേക്ക് തിരികെയെത്തിച്ചവരോട് നന്ദി; ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ രണ്ടാമത്തെ വീഡിയോയും പുറത്തുവിട്ടു

ബാങ്കോക്ക്: താം ലുവാങ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും അവരുടെ കോച്ചും ആശുപത്രി കിടക്കയിലിരുന്നു സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടു. കുട്ടികള്‍ സംസാരിക്കുന്ന വീഡിയോ ആദ്യമായാണ് പുറത്തുവരുന്നത്. 

ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലിരിക്കുന്ന കുട്ടികള്‍ ആരോഗ്യവാന്‍മാരാണെന്ന് പറയുന്ന വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നത്. തങ്ങള്‍ ആരോഗ്യവാന്‍മാരാണെന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നവരോട് നന്ദിയുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഓരോരുത്തരും പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയാണ് സംസാരിക്കുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും വെളിച്ചവും ലഭിക്കാതെ ദിവസങ്ങളോളം കഴിയേണ്ടി വന്നതിനാല്‍ കുട്ടികള്‍ അവശരാണെന്നും ചിലര്‍ക്ക് അണുബാധയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് 13 പേരെയും ആശുപത്രിയിലേക്ക് മാറ്റിയത്. 

വ്യാഴാഴ്ചയോടെ കുട്ടികളെ ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചയക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രി പിയസകോല്‍ സകോല്‍സത്യതോന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com