വേദിയിൽ കയറി ​ഗായകനെ കെട്ടിപ്പിടിച്ചു ; സൗദി സ്ത്രീ അറസ്റ്റിൽ ( വീഡിയോ )

സംഗീതനിശക്കിടെ വേദിയിൽ കയറി ​ഗായകനെ പരസ്യമായി കെട്ടിപ്പിടിച്ചതിന് സൗദി സ്ത്രീ അറസ്റ്റിൽ
വേദിയിൽ കയറി ​ഗായകനെ കെട്ടിപ്പിടിച്ചു ; സൗദി സ്ത്രീ അറസ്റ്റിൽ ( വീഡിയോ )

റിയാദ്: സംഗീതനിശക്കിടെ വേദിയിൽ കയറി ​ഗായകനെ പരസ്യമായി കെട്ടിപ്പിടിച്ചതിന് സൗദി സ്ത്രീ അറസ്റ്റിൽ.  വെള്ളിയാഴ്ച ടെയിഫില്‍ ഗായകന്‍ മജീദ് അല്‍ മുഹന്‍ദിസ് നടത്തിയ സംഗീതപരിപാടിക്കിടെയാണ് സംഭവം. ​ഗാനാലാപനത്തിനിടെ, വേദിയിലേക്ക് ഓടിക്കയറിയ സ്ത്രീ മുഹന്‍ദിസിനെ കെട്ടിപ്പിടിക്കുകയായിരുന്നു. 

ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചു മാറ്റി. സൗദിയിലെ പ്രശസ്ത ഉത്സവമായ ഒകസ് സൂഖിന്റെ ഭാ​ഗമായിട്ടായിരുന്നു സം​ഗീത പരിപാടി സംഘടിപ്പിച്ചത്. അപ്രതീക്ഷിത സംഭവത്തിന് ശേഷവും മുഹൻദിസ് സംഗീത പരിപാടി തുടര്‍ന്നു. ഇറാഖ് സ്വദേശിയായ മൊഹന്‍ദിസിന് സൗദിഅറേബ്യ പൗരത്വമുണ്ട്. 

ബന്ധത്തില്‍പ്പെട്ടവരല്ലാത്ത പുരുഷന്‍മാരുമായി പൊതുസമൂഹത്തിൽ ഇടപഴകുന്നത് സൗദിയില്‍ കുറ്റകരമാണ്. അറസ്റ്റു ചെയ്ത സ്ത്രീയെ പൊതുശിക്ഷയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. പോതുവേദിയിൽ മോശമായി പെരുമാറിയതിന് യുവതിക്ക് രണ്ടു വർഷം തടവുശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com