പ്രദേശവാസിയെ മുതല പിടിച്ചു; 300 മുതലകളെ വെട്ടിക്കൊന്ന് രോഷം തീര്‍ത്ത് ജനക്കൂട്ടം 

48കാരനായ  സുഗിറ്റോ  എന്നയാളാണ്‌ മുതലകള്‍ ആക്രമിച്ചതിനെതുടര്‍ന്ന് മരണപ്പെട്ടത്
പ്രദേശവാസിയെ മുതല പിടിച്ചു; 300 മുതലകളെ വെട്ടിക്കൊന്ന് രോഷം തീര്‍ത്ത് ജനക്കൂട്ടം 

സൊറോങ്: ഇന്‍ഡോനേഷ്യയില്‍ മുതല ഫാമില്‍ വീണയള്‍ മരണപ്പെട്ടതില്‍ രോഷാകുലരായ ജനക്കൂട്ടം 300 മുതലകളെ വെട്ടിക്കൊന്നു. 48കാരനായ  സുഗിറ്റോ  എന്നയാളാണ്‌ മുതലകള്‍ ആക്രമിച്ചതിനെതുടര്‍ന്ന് മരണപ്പെട്ടത്. സുഗിറ്റോയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രതികാരം തീര്‍ക്കാന്‍ ആളുകള്‍ മുതലകളെ കൊന്നത്. 

ക്ഷിരകര്‍ഷകനായ സുഗിറ്റോ പുല്ല് വെട്ടുന്നതിനിടയിലാണ് മുതലക്കുളത്തിലേക്ക് വീണത്. കാലിന് കടിയേറ്റ സുഗിറ്റോയെ മുതലകള്‍ വാലുകൊണ്ട് ആക്രമിക്കുകയായിരുന്നു. 

സംഭവത്തെതുടര്‍ന്ന് സുഗിറ്റോയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പിന്നാലെ നൂറിലധികം ആളുകല്‍ ചേര്‍ന്ന് മുതല ഫാം ആക്രമിച്ച് മുതലകളെ വെട്ടികൊല്ലുകയായിരുന്നു. സ്ഥിതി സംഘര്‍ഷഭരിതമായിരുന്നെന്നും ആളുകളെ നിയന്ത്രിക്കുക സാധ്യമായിരുന്നില്ലെന്നും പൊലീസ് പറയുന്നു. മൃഗങ്ങളെ അറക്കാന്‍ ഉപയോഗിക്കുന്ന കത്തിയും മറ്റ് ആയുധങ്ങളുമായാണ് ഇവര്‍ ഫാമിലേക്ക് പാഞ്ഞെത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com