ട്രംപിനെ ട്രോളി ഗൂഗിളും? 'ഇഡിയറ്റെ'ന്ന് ഗൂഗിള്‍ ഇമേജില്‍ തിരഞ്ഞാല്‍ കിട്ടുന്ന ചിത്രം ട്രംപിന്റേത്!

ട്രംപിനെതിരായ പ്രതിഷേധങ്ങളില്‍ ഉയര്‍ന്ന പ്ലക്കാര്‍ഡുകളില്‍ നിന്നാവാം ഗൂഗിള്‍ അല്‍ഗൊരിതത്തിലേക്ക് ഇഡിയറ്റും ട്രംപും എത്തിച്ചേര്‍ന്നതെന്നാണ് കരുതുന്നത്.
ട്രംപിനെ ട്രോളി ഗൂഗിളും? 'ഇഡിയറ്റെ'ന്ന് ഗൂഗിള്‍ ഇമേജില്‍ തിരഞ്ഞാല്‍ കിട്ടുന്ന ചിത്രം ട്രംപിന്റേത്!

 ന്യൂയോര്‍ക്ക്:  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനെന്ന് എന്തോ കലിപ്പുണ്ട് എന്നാണ് തോന്നുന്നത്. ഇഡിയറ്റ് എന്ന് ഗൂഗിള്‍ ഇമേജസില്‍  പോയി തിരഞ്ഞു നോക്കൂ, വരുന്നതത്രയും ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങളാവുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യമെത്തുന്ന പത്ത് ചിത്രങ്ങളില്‍ എട്ടിലും ട്രംപിന്റെ മുഖമാണ്.

ട്രംപിനെതിരായ പ്രതിഷേധങ്ങളില്‍ ഉയര്‍ന്ന പ്ലക്കാര്‍ഡുകളില്‍ നിന്നാവാം ഗൂഗിള്‍ അല്‍ഗൊരിതത്തിലേക്ക് ഇഡിയറ്റും ട്രംപും എത്തിച്ചേര്‍ന്നതെന്നാണ് കരുതുന്നത്. ട്രംപിന്റെ യു കെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടനില്‍ നിന്നുള്ള പ്രതിഷേധക്കാരാണ് ഈ പണി പറ്റിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഇഡിയറ്റ് എന്നായിരുന്നു പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്. ഗൂഗിളിന്റെ ഇമേജ് സെര്‍ച്ചിംഗിനെ ഹാക്ക് ചെയ്തതാണിത് എന്ന് വരെ റിപ്പോര്‍ട്ടുകളുണ്ട്.നാല് ദിവസമായിരുന്നു ട്രംപ് യു കെ സന്ദര്‍ശിച്ചത്.

 എന്നാല്‍ സംഭവത്തില്‍ ഗൂഗിളിന് യാതൊരു പങ്കുമില്ലെന്നും സെര്‍ച്ച് എഞ്ചിനുകളില്‍ എത്തുന്ന വിവരങ്ങള്‍ക്ക് അനുസൃതമായാണ് ഫലം കാണിക്കുന്നതെന്നുമാണ് ഗൂഗിള്‍ നല്‍കിയ മറുപടി. ഗൂഗിള്‍ ഉപയോഗിക്കുന്നവരാണ് അതില്‍ വരുന്ന വിവരങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നത്. ഇതിന് കമ്പനി ഉത്തരവാദിയല്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം.

മുന്‍പ് ഒബാമയെയും ഗൂഗിള്‍ അല്‍ഗൊരിതം 'ചതിച്ചിരുന്നു'. ഒബാമയുടെ ചിത്രം തിരയുമ്പോള്‍ കമ്മലിടുന്ന കുരങ്ങന്റെ ചിത്രമാണ് ഹാക്കര്‍മാര്‍ കയറ്റി വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com