'പതാക കണ്ടിട്ട് ഞങ്ങളുടേത് പോലെ, വേഗം മാറ്റൂ'; ഓസ്‌ട്രേലിയയോട് ന്യൂസീലന്‍ഡ്

'ഞങ്ങളാണ് പതാക രൂപകല്‍പ്പന ചെയ്തത് . ഓസ്‌ട്രേലിയ അത് കോപ്പിയടിച്ചതാണ്'.അതുകൊണ്ട് ഇത്തരം ഒരു ആശയക്കുഴപ്പം ഉണ്ടാകുന്ന സ്ഥിതിക്ക് ഒസീസ് പതാക മാറ്റട്ടെ എന്നാണ് പീറ്റേഴ്‌സ്
'പതാക കണ്ടിട്ട് ഞങ്ങളുടേത് പോലെ, വേഗം മാറ്റൂ'; ഓസ്‌ട്രേലിയയോട് ന്യൂസീലന്‍ഡ്

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയ എത്രയും വേഗം പതാക മാറ്റണമെന്നാണ് ന്യൂസീലന്‍ഡിന്റെ ആക്ടിങ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്റേഴ്‌സിന്റെ ആവശ്യം. ന്യൂസീലന്‍ഡിന്റെ പതാകയുമായി നല്ല സാമ്യമുണ്ടെന്നും ആശയക്കുഴപ്പമുണ്ടാക്കുന്നതിനെക്കാള്‍ നല്ലത് എത്രയും വേഗം പതാക മാറ്റുന്നതാണ് എന്നാണ് വിന്‍സ്റ്റന്‍ ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

'ഞങ്ങളാണ് പതാക രൂപകല്‍പ്പന ചെയ്തത് . ഓസ്‌ട്രേലിയ അത് കോപ്പിയടിച്ചതാണ്'.അതുകൊണ്ട് ഇത്തരം ഒരു ആശയക്കുഴപ്പം ഉണ്ടാകുന്ന സ്ഥിതിക്ക് ഓസീസ് പതാക മാറ്റട്ടെ എന്നാണ് പീറ്റേഴ്‌സ് പറയുന്നത്. ഫഌഗ് കാരണം തുര്‍ക്കി സന്ദര്‍ശനസമയത്ത് ഒക്കെ വലിയ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് രണ്ട് ഫഌഗുകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ് പീറ്റേഴ്‌സ് നല്‍കുന്ന വിശദീകരണം.

കടും നീലയും ബ്രിട്ടണില്‍ നിന്നും കടംകൊണ്ട യൂണിയന്‍ ജാക്കുമാണ് രണ്ട് രാജ്യങ്ങളുടെയും പതാക. ഓസ്‌ട്രേലിയയുടെ പതാകയില്‍ ആറ് വെള്ള നക്ഷത്രങ്ങളും ന്യൂസീലാന്‍ഡിന്റെ പതാകയില്‍ നാല് ചുവന്ന നക്ഷത്രങ്ങളുമാണ് ഉള്ളത്.1902ലാണ് ന്യൂസീലാന്‍ഡ് പതാക ഔദ്യോഗികമായി അംഗീകരിച്ചത്. 

പ്രസവാവധിയില്‍ കഴിയുന്ന പ്രധാനമന്ത്രി ജസിന്ത ആര്‍ഡന് പകരമാണ് പീറ്റേഴ്‌സ് ആക്ടിങ് പ്രധാനമന്ത്രി ആയത്.അതിനിടെ പീറ്റേഴ്‌സിന്റെ വാക്കുകള്‍ ബാലിശമാണെന്നും അദ്ദേഹം പാവങ്ങളുടെ ഡൊണാള്‍ഡ് ട്രംപ് ആണെന്നും പ്രതിപക്ഷ നേതാവ് സിമോണ്‍ ബ്രിഡ്ജ് പറഞ്ഞു. രാജ്യത്തെ സമ്പദ്വ്യവസ്ഥയെയും ആരോഗ്യ രംഗത്തെയും കുറിച്ച് ഉത്കണ്ഠപ്പെടേണ്ട സര്‍ക്കാര്‍ പതാക മാറ്റാന്‍ നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com