ഗ്വാട്ടിമലയില്‍ അഗ്നിപര്‍വത സ്‌ഫോടനം; ഏഴ് മരണം, നിരവധി പേരെ കാണാതായി

സ്‌ഫോടനമുണ്ടായതിന് ശേഷം രാജ്യ തലസ്ഥാനത്തെ ലാ അറോറ വിമാനത്താവളം അടച്ചിരിക്കുകയാണ്
ഗ്വാട്ടിമലയില്‍ അഗ്നിപര്‍വത സ്‌ഫോടനം; ഏഴ് മരണം, നിരവധി പേരെ കാണാതായി

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമലയില്‍ ഫ്യൂഗോ അഗ്നി പര്‍വതം പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അഗ്നിപര്‍വത സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

സ്‌ഫോടനത്തിന് പിന്നാലെ നിരവധി പേരെ കാണാതായിട്ടുമുണ്ട്. സ്‌ഫോടനമുണ്ടായതിന് ശേഷം രാജ്യ തലസ്ഥാനത്തെ ലാ അറോറ വിമാനത്താവളം അടച്ചിരിക്കുകയാണ്. 

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇവിടെ അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടാകുന്നത്. സ്‌ഫോടനത്തിന് പിന്നാലെ ചാരം ജനവാസ കേന്ദ്രങ്ങളില്‍ വന്നു നിറയുന്നതും ജനജീവിതം ദുസഹമാക്കുന്നു. വീടിന് പുറത്തേക്കിറങ്ങാന്‍ പോലും കഴിയാതെ ഭയന്നിരിക്കുകയാണ് ജനങ്ങളെന്നാണ് ഇവിടുത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഏഴ് നഗരങ്ങളിലേക്കാണ് അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ആഘാതമെത്തിയത്. 2000ലേറെ പേരെ സമീപപ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com