തുറമുഖം അടച്ച് ഇറ്റലിയും മാള്‍ട്ടയും; കടലില്‍ കുടുങ്ങിയ 600 അഭയാര്‍ഥികള്‍ക്ക് സ്വാഗതമോതി സ്‌പെയിന്‍

തുറമുഖം അടച്ച് ഇറ്റലിയും മാള്‍ട്ടയും; കടലില്‍ കുടുങ്ങിയ 600 അഭയാര്‍ഥികള്‍ക്ക് സ്വാഗതമോതി സ്‌പെയിന്‍
തുറമുഖം അടച്ച് ഇറ്റലിയും മാള്‍ട്ടയും; കടലില്‍ കുടുങ്ങിയ 600 അഭയാര്‍ഥികള്‍ക്ക് സ്വാഗതമോതി സ്‌പെയിന്‍

മാഡ്രിഡ്: ഇറ്റലിയും മാള്‍ട്ടയും അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിപ്പോയ അഭയാര്‍ഥികള്‍ക്ക് സ്വാഗതമോതി സ്‌പെയിന്‍. മധ്യധരണ്യാഴിയില്‍ കുടുങ്ങിപ്പോയ അറുന്നൂറിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് സ്‌പെയിന്‍ വ്യക്തമാക്കി.

വലന്‍സിയ തുറമുഖത്ത് കപ്പല്‍ അടുപ്പിക്കുന്നത് അനുമതി നല്‍കാന്‍ സ്പാനഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പാണ്  സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പെട്ട സാഞ്ചസ് സ്പാനിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 

629 കുടിയേറ്റക്കാരാണ് മധ്യധരണ്യാഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷിച്ച എംവി അക്വാറിയൂസ് കപ്പലിനെ തീരത്തണയാന്‍ അനുവദിക്കാതെ ഇറ്റലിയും മാള്‍ട്ടയും തുറമുഖങ്ങള്‍ അടച്ചിടുകയായിരുന്നു. കപ്പലിന് മാള്‍ട്ട അനുവാദം നല്‍കണമെന്ന് ഇറ്റലിയും ഇറ്റലിയാണ് തീരത്ത് ്അടുപ്പിക്കേണ്ടതെന്ന് മാള്‍ട്ടയും നിലപാടെടുക്കുകായിരുന്നു. മാള്‍ട്ടയില്‍നിന്ന് 27ഉം ഇറ്റലിയില്‍നിന്ന് 35ഉം നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്(എം.എസ്.എഫ്) സംഘത്തിന്റെ നിയന്ത്രണത്തിലുള്ള എം.വി അക്വാറിയൂസ് കപ്പല്‍. കപ്പലില്‍ 123 കുട്ടികളും ഏഴ് ഗര്‍ഭിണികളുമുണ്ടെന്നാണു വിവരം.

അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും ഇനി ഇറ്റലി അംഗീകരിക്കില്ലെന്ന് അടുത്തിടെ അധികാരത്തിലേറിയ ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രിയും തീവ്രവലത് കക്ഷിയായ ലീഗ് പാര്‍ട്ടിയുടെ നേതാവുമായ മാറ്റിയോ സാല്‍വിനി പറഞ്ഞിരുന്നു. സംഭവത്തില്‍ അടിയന്തരമായി ഇടപെടാന്‍ യുഎന്‍ അഭയാര്‍ഥി ഏജന്‍സി ഇറ്റലിയോടും മാള്‍ട്ടയോടും ആവശ്യപ്പെട്ടിരുന്നു. അക്വാറിയൂസ് കപ്പലിലുള്ള അഭയാര്‍ഥികളെ സുരക്ഷിതമായി തീരത്തെത്തിക്കാനുള്ള അടിയന്തര പരിഹാരമാര്‍ഗങ്ങള്‍ ബന്ധപ്പെട്ടവര്‍ കൈക്കൊള്ളണമെന്ന് ഏജന്‍സി ട്വീറ്റ് ചെയ്തു. എന്നാല്‍ ഇരു രാജ്യങ്ങളും ഇത് അവഗണിക്കുകയായിരുന്നു. 
 
യൂറോപ്യന്‍ യൂനിയനും വിഷയത്തില്‍ ഇടപെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com