ബംഗ്ലാദേശ് എഴുത്തുകാരനെ മതതീവ്രവാദികള്‍ വെടിവച്ചുകൊന്നു

ബോംബ് പൊട്ടിച്ച് ഭീകരത സൃഷ്ടിച്ച ശേഷം ബച്ചുവിനെമുന്‍ഷിഖഞ്ചിലെ മരുന്നുകടയില്‍  നിന്ന് വലിച്ചിറക്കി വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു
ബംഗ്ലാദേശ് എഴുത്തുകാരനെ മതതീവ്രവാദികള്‍ വെടിവച്ചുകൊന്നു

ധാക്ക: പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരനും പ്രസാധകനുമായ ഷഹ്‌സാന്‍ ബച്ചുവിനെ അജ്ഞാതസംഘം വെടിവച്ചുകൊന്നു.രണ്ട് ബൈക്കുകളിലായി വന്ന അഞ്ച് അക്രമികളുടെ നേതൃത്വത്തില്‍ മുന്‍ഷിഖഞ്ചിലെ മരുന്നുകടയില്‍  നിന്ന് വലിച്ചിറക്കി വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. ഇസ്ലാമിക തീവ്രവാദികളാണ് കൊലയ്ക്ക് പിന്നില്‍

ബോംബ് പൊട്ടിച്ച് ഭീകരത സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം. ഇഫ്താറിന് മുമ്പായി സുഹൃത്തുക്കളെ കാണാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചതോടൊപ്പം, അന്ധവിശ്വാസത്തിനെതിരെയും നിരന്തരം പോരാടിയ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഭീകരവാദികള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ടിരന്നു

ഭീഷണിയെ തുടര്‍നന്ന് കുറച്ചുകാലം ബച്ചു വീട്ടില്‍ നിന്ന് മാറി ഒളിയിടങ്ങളില്‍ താമസിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് ഭീഷണി മയപ്പെട്ട സാഹചര്യത്തില്‍ സ്വതന്ത്ര സഞ്ചാരം തുടങ്ങിയിരുന്നു. ബം്ഗ്ലാദേശില്‍ ഒരു മതനിരപേക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 


ബംഗ്ലാദേശില്‍ നിരവധി സ്വതന്ത്ര ചിന്തകരായ ബ്ലോഗര്‍മാരെ മത ഭീകരര്‍ രണ്ടുവര്‍ഷത്തിനിടെ കൊലപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com