ലോകത്ത് തോക്കുളളവര്‍ കൂടുതല്‍ അമേരിക്കയില്‍, തൊട്ടുപിന്നില്‍ ഇന്ത്യ;ഏഴുകോടി ഇന്ത്യക്കാരുടെ കൈവശവും തോക്കുണ്ടെന്ന് കണക്കുകള്‍

ഇന്ത്യയിലെ 7.1 കോടി ജനങ്ങള്‍ ആത്മരക്ഷാര്‍ത്ഥം ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നതായാണ് സ്‌മോള്‍ ആംസ് സര്‍വ്വേ കണക്കുകള്‍ വ്യക്തമാക്കുന്നത്
ലോകത്ത് തോക്കുളളവര്‍ കൂടുതല്‍ അമേരിക്കയില്‍, തൊട്ടുപിന്നില്‍ ഇന്ത്യ;ഏഴുകോടി ഇന്ത്യക്കാരുടെ കൈവശവും തോക്കുണ്ടെന്ന് കണക്കുകള്‍

ന്യൂയോര്‍ക്ക്: സ്വയം സുരക്ഷയെ കരുതി തോക്ക് കൈയില്‍ വെയ്ക്കുന്നത് ഒരു സ്റ്റാറ്റസ് സിബലായി മാറിയ കാലമാണിത്. അമേരിക്കയുടെ ആയുധ സംസ്‌കാരം ഇന്ത്യയിലേക്കും പടര്‍ന്നുവെന്ന് പച്ചമലയാളത്തില്‍ പറയാം. തോക്ക് കൈവശം വെയ്ക്കുന്നത് ഒരു അവകാശമായിട്ടാണ് അമേരിക്കന്‍ പൗരന്മാര്‍ കാണുന്നത്. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും കണ്ടുതുടങ്ങി എന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ 85.7 കോടി പൗരന്മാര്‍ തോക്ക് കൈവശം വെയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 39 കോടിയും അമേരിക്കയില്‍ നിന്നുളളവരാണ്. അതായത് മൊത്തം ആയുധങ്ങളുടെ 46 ശതമാനം അമേരിക്കക്കാര്‍ കൈവശം വെച്ചിരിക്കുന്നുവെന്ന് സാരം. ഈ പട്ടികയിലേക്കാണ് ഇന്ത്യയും അടിവെച്ച്  കയറിക്കൂടിയിരിക്കുന്നത്. ഇന്ത്യയിലെ 7.1 കോടി ജനങ്ങള്‍ ആത്മരക്ഷാര്‍ത്ഥം ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നതായാണ് സ്‌മോള്‍ ആംസ് സര്‍വ്വേ കണക്കുകള്‍ വ്യക്തമാക്കുന്നത്.ഈ ആയുധസംസ്‌കാരത്തില്‍ ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്ഥാനുമുണ്ട്. ചൈനയില്‍ 4.9 കോടിയും, പാകിസ്ഥാനില്‍ 4.3 കോടി പൗരന്മാരുമാണ് ആയുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നത്.

അമേരിക്കയില്‍ പ്രതിവര്‍ഷം 1.4 കോടി ആയുധങ്ങള്‍ പൗരന്മാര്‍ പുതിയതായി വാങ്ങുന്നതായാണ് കണക്ക്. അമേരിക്കന്‍ വില്‍പ്പന രംഗത്ത് തോക്കുവിപണിക്ക് നിര്‍ണായക പങ്കുണ്ടെന്ന് സാരം. 100 കുടുംബങ്ങളിലായി 121 ആയുധങ്ങളാണ് അമേരിക്കക്കാര്‍ ശരാശരി സൂക്ഷിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com