ഇന്തോനേഷ്യയില്‍ കടത്തു ബോട്ട് മുങ്ങി ഇരുന്നൂറോളം പേരെ കാണാതായി: അപകടത്തില്‍പ്പെട്ടവര്‍ ഈദ് ആഘോഷിക്കാനെത്തിയവര്‍

ഇന്തോനേഷ്യയില്‍ കടത്തു ബോട്ട് മുങ്ങി ഇരുന്നൂറോളം പേരെ കാണാതായി: അപകടത്തില്‍പ്പെട്ടവര്‍ ഈദ് ആഘോഷിക്കാനെത്തിയവര്‍

ബോട്ടില്‍ അനുവദനീയമായതിന്റെ ഇരട്ടിയിലധികം ആളുകള്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സുമാത്ര: ഇന്തോനേഷ്യയില്‍ കടത്ത് ബോട്ട് മുങ്ങി ഇരുന്നോറോളം പേരെ കാണാതായി. ലോകത്തിലെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വതജന്യ തടാകമായ ടോബ തടാകത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. ബോട്ടില്‍ അനുവദനീയമായതിന്റെ ഇരട്ടിയിലധികം ആളുകള്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഈദ് ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.

അധികം പേരും കടത്ത് ബോട്ടിനുള്ളില്‍ കുടുങ്ങിയിരിക്കാമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേന നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഇതിനിടിയില്‍ 18 പേരെ മാത്രമാണ് രക്ഷിക്കാനായത്. മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു.

എത്ര പേര്‍ ബോട്ടില്‍ ഉണ്ടായിരുവെന്ന് വ്യക്തമല്ല. സര്‍വീസ് നടത്തിയവര്‍ ബോട്ടില്‍ ആളുകളെ പ്രവേശിപ്പിച്ച ശേഷമാണ് ടിക്കറ്റ് നല്‍കിയത്. തടകാത്തില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ബോട്ട് അപകടത്തില്‍ പെട്ട തിങ്കളാഴ്ച മുതല്‍ ബന്ധുമിത്രാദികള്‍ സ്ഥലത്ത് കാത്തിരിക്കുകയാണ്.

1500 അടിയിലധികം ആഴമുള്ള തടാകത്തില്‍ തടികൊണ്ടുണ്ടാക്കിയ കടത്ത് ബോട്ടിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുങ്ങല്‍ വിദഗ്ദ്ധരും, ജലഡ്രോണുകളും തിരച്ചില്‍ തുടരുന്നുണ്ട്. ഇന്തോനേഷ്യയിലെ സുമാത്രയിലെ തടാകമാണ് ടോബ. അഗ്‌നിപര്‍വ്വത ഗര്‍ത്തമുള്ള തടാകമാണിത്. 100 കിലോമീറ്റര്‍ നീളവും 30 കിലോമീറ്റര്‍ വീതിയുമുള്ള ഈ തടാകത്തിന് 505 മീറ്റര്‍ (1666 അടി) ആഴമാണുള്ളത്. വടക്കന്‍ ഇന്തോനേഷ്യന്‍ ദ്വീപിന്റെ മധ്യഭാഗത്തായാണ് തടാകം സ്ഥിതി ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com