വിലക്ക് നീക്കി: സൗദിയിലെ സ്ത്രീകള്‍ക്കിനി വളയം പിടിക്കാം

വിപ്ലവകരമായ മുഹൂര്‍ത്തത്തില്‍ ഭാഗമായിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകളാണ് വാഹനങ്ങളുടെ സ്റ്റിയറിങ് കൈയിലെടുത്തത്.
വിലക്ക് നീക്കി: സൗദിയിലെ സ്ത്രീകള്‍ക്കിനി വളയം പിടിക്കാം

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ വാഹനവുമായി ഇന്നു മുതല്‍ നിരത്തിലിറങ്ങും. സ്ത്രീകള്‍ വാഹനമോടിക്കുന്നത് നിരോധിച്ച രാജ്യം എന്നുള്ള സൗദിയുടെ പേരുദേഷം ഇതോടെ മാറുകയാണ്. സൗദി അറേബ്യയുടെ സമീപകാല ചരിത്രത്തിലെ വിപ്ലവകരമായ മുഹൂര്‍ത്തത്തില്‍ ഭാഗമായിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകളാണ് ഞായറാഴ്ച വാഹനങ്ങളുടെ സ്റ്റിയറിങ് കൈയിലെടുത്തത്.

സൗദിയിലെ ഈ വിപ്ലവ മുന്നേറ്റത്തിന്റെ ഭാഗമായി സമര്‍ അല്‍മോഗ്രാന്‍ എന്ന സ്ത്രീയാണ് ആദ്യമായി വാഹനമോടിച്ചത്. അര്‍ധരാത്രി തന്റെ മക്കളെ ഉറക്കി കിടത്തി കിങ് ഫഹദ് ഹൈവേയിലൂടെ വണ്ടിയോടിച്ചാണ് സമര്‍ ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായത്. 

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കിയത്. സ്ത്രീകള്‍ക്കും വണ്ടി ഓടിക്കാമെന്ന പ്രഖ്യാപനം വന്നതുമുതല്‍തന്നെ ആയിരക്കണക്കിന് ആളുകളാണ് െ്രെഡവിങ് പരിശീലനത്തിന് ചേര്‍ന്നത്. ഈ മാസം ആദ്യം തന്നെ സ്ത്രീകള്‍ക്ക് െ്രെഡവിങ് ലൈസന്‍സുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. വിവിധ പ്രവിശ്യകളില്‍ സ്ത്രീകള്‍ക്ക് െ്രെഡവിങ് പരിശീലനത്തിനുള്ള കേന്ദ്രങ്ങളും തുറന്നു. നാല് സര്‍വകലാശാലകളുമായി ഇതിനായി കരാറും ഒപ്പുവെച്ചു.

സ്ത്രീകള്‍ക്ക് െ്രെഡവിങ്ങിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ വനിതാ ടാക്‌സികളും നിരത്തിലിറങ്ങുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശി സ്ത്രീകള്‍ക്ക് മാത്രമാണ് വനിതാടാക്‌സി ഓടിക്കാന്‍ അനുമതി. ഇതിനുപുറമേ പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസുകളും സ്ത്രീകള്‍ക്ക് ഓടിക്കാം. കാര്‍ റെന്റല്‍ സര്‍വീസുകളും നടത്താം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com