മിഷിഗന്‍ സര്‍വകലാശാലയില്‍ വെടിവയ്പ്: രണ്ട് മരണം

അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വെടിവെപ്പ്. രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
180302-central-michigan-
180302-central-michigan-


ഷിക്കാഗൊ:അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വെടിവെപ്പ്. രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

രണ്ടു പേര്‍ കൊല്ലപ്പെട്ടതായാണ് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. കറുത്ത വര്‍ഗക്കാരനായ ഒരാളാണ് വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥികളുടെ താമസസ്ഥലത്തോട് ചേര്‍ന്നാണ് വെടിവെപ്പ് നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com