ഹോക്കിങ്ങിന്റെ സമ്പാദ്യം 130 കോടി 

ഹോക്കിങ്ങിന്റെ സമ്പാദ്യം 130 കോടി 

ഹോക്കിങ്ങിന് ഒന്‍പതു കോടി ഡോളറിന്റെ സമ്പത്തുണ്ടെന്നാണ് അതിപ്രശസ്തരായ സമ്പന്നരെക്കുറിച്ചുള്ള വെബ്‌സൈറ്റുകള്‍ ഊഹിച്ചെടുത്തത്.

ന്തരിച്ച ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സമ്പാദ്യം രണ്ടു കോടി ഡോളര്‍ (ഏകദേശം 130 കോടി രൂപ). പ്രപഞ്ചരഹസ്യം തേടിയ ബൗദ്ധിക സ്വത്തുക്കള്‍ക്കൊപ്പം എത്തില്ലെങ്കിലും ഇത്രയും സമ്പത്തുള്ള വ്യക്തിയായിരുന്നു അദ്ദേഹം.  അധ്യാപനവും ഗവേഷണവും പുസ്തകമെഴുത്തും പ്രഭാഷണവും സിനിമ- ടെലിവിഷന്‍ പദ്ധതികളുമായിരുന്നു ഹോക്കിങ്ങിന്റെ വരുമാനമാര്‍ഗങ്ങള്‍. ഹോക്കിങ്ങിന് ഒന്‍പതു കോടി ഡോളറിന്റെ സമ്പത്തുണ്ടെന്നാണ് അതിപ്രശസ്തരായ സമ്പന്നരെക്കുറിച്ചുള്ള വെബ്‌സൈറ്റുകള്‍ ഊഹിച്ചെടുത്തത്.

രണ്ടാം ഭാര്യ എലേന്‍ മേസനുമായി വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ ഹോക്കിങ് വന്‍തുക നഷ്ടപരിഹാരം കൊടുത്തിരുന്നു. ആദ്യ ഭാര്യ ജെയ്ന്‍ വൈല്‍ഡില്‍ മൂന്നു മക്കളുള്ള ഹോക്കിങ്, തന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം ഗവേഷണ, ജീവകാരുണ്യ സംഘടനകള്‍ക്കായി നീക്കിവച്ചിട്ടുണ്ടാകുമെന്നും കരുതുന്നു. മരുന്നുകള്‍, ചക്രക്കസേര പോലെയുള്ള സഹായ ഉപകരണങ്ങള്‍, പരിചരണത്തിനായി വീട്ടിലും ഓഫിസിലുമുള്ള സഹായികള്‍, ഇതിനെല്ലാംകൂടി വന്‍തുകയാണു ഹോക്കിങ് മുടക്കിയിരുന്നത്.

ഒരു കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന പുസ്തകം ഹോക്കിങ്ങിന് വലിയ വരുമാനം നേടിക്കൊടുത്തിട്ടുണ്ട്. കേംബ്രിജ് സര്‍വകലാശാല തിയററ്റിക്കല്‍ കോസ്‌മോളജി സെന്റര്‍ ഡയറക്ടര്‍ പധവിയിലിരിക്കുമ്പോള്‍ 30 ലക്ഷം ഡോളര്‍ ആയിരുന്നു പ്രതിഫലം. റഷ്യന്‍ ശതകോടീശ്വരന്‍ യൂറി മില്‍നറുടെ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഫണ്ടമെന്റല്‍ ഫിസിക്‌സ് പ്രൈസിന്റെ തുകയും 30 ലക്ഷം ഡോളര്‍ ആയിരുന്നു. 2012ല്‍ ആയിരുന്നു ഇത് ലഭിച്ചത്. 

മകള്‍ ലൂസിയുടെ ഓട്ടിസം ബാധിച്ച മകനു വേണ്ടിയും പുതിയ വീടു വാങ്ങാനും തുക ഉപയോഗിക്കുമെന്ന് ഹോക്കിങ് പറഞ്ഞിരുന്നു. ആദ്യ ഭാര്യ ജെയ്ന്‍ വൈല്‍ഡിന്റെ ഓര്‍മക്കുറിപ്പുകള്‍ ആസ്പദമാക്കിയെടുത്ത 'ദ് തിയറി ഓഫ് എവരിതിങ'് എന്ന സിനിമയുമായി സഹകരിച്ചതിനും വന്‍തുക പ്രതിഫലം ലഭിച്ചു ഹോക്കിങ്ങിന്. 

ബ്രിട്ടിഷ് ശാസ്ത്രവിസ്മയത്തെ 'ദീര്‍ഘകാലത്തെ സുഹൃത്തെ'ന്നു വിശേഷിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ സംഘടന 'നാസ' ആദരാഞ്ജലികളര്‍പ്പിച്ചു. ഹോക്കിങ്ങിന്റെ കണ്ടെത്തലുകള്‍ പ്രപഞ്ചഗവേഷകര്‍ക്ക് എക്കാലവും വഴിവിളക്കായിരിക്കുമെന്നും നാസ അധികൃതര്‍ പറഞ്ഞു. ഹോക്കിങ് അധ്യാപകനായിരുന്ന കേംബ്രിജ് സര്‍വകലാശാല കോളജില്‍ പതാക പാതി താഴ്ത്തി അനുശോചിച്ചു. 

മാര്‍ച്ച് പതിനഞ്ചിനാണ് സ്റ്റീഫന്‍ ഹോക്കിങ് ലോകത്തോട് വിടപറഞ്ഞത്. ലോകത്തെമ്പാടുമുള്ള ശാസ്ത്രലോകവും ആരാധകരും ഈ ആരാധ്യ മുനുഷ്യന് ആദരാഞ്ജലി അര്‍പ്പിച്ചിച്ചിരുന്നു. ഹോക്കിങ്ങിന്റെ മൃതദേഹം ബ്രിട്ടനിലെ വലിയ പ്രതിഭാശാലികള്‍ ഉറങ്ങുന്ന സെമിത്തേരിയില്‍ നടന്നേക്കുമെന്നാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേംബ്രിജ് സര്‍വകലാശാലയിലെ മഹത്തുക്കള്‍ അന്ത്യനിദ്രകൊള്ളുന്ന അസെന്‍ഷന്‍ ബറിയല്‍ ഗ്രൗണ്ടില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുമെന്നാണ് കരുതുന്നത്. ഹോക്കിങ്ങിന്റെ മുന്‍ഭാര്യ ജെയ്ന്‍ സെമിത്തേരി സന്ദര്‍ശിച്ചെന്ന് കേംബ്രിജ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com