റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

നിലവിലെ പ്രസിഡൻറ്​ വ്ലാഡമീർ പുടിൻ ഒരുവട്ടം കൂടി റഷ്യയുടെ പ്രസിഡൻറാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. യുണൈറ്റഡ്​ റഷ്യ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായാണ്​ പുടിൻ ഇക്കുറിയും മൽസരിക്കുന്നത്
റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

മോസ്​കോ: റഷ്യയിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ ആരംഭിച്ചു. രാവിലെ എട്ടു മുതൽ വെകീട്ട്​ എട്ട്​ വരെയാണ്​ തെരഞ്ഞെടുപ്പ്​. ഞായറാഴ്​ച വൈകീട്ടോടെ തെരഞ്ഞെടുപ്പി​ന്റെ ആദ്യഘട്ട ഫലം പുറത്തുവരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.  പുടിൻ ഉൾപ്പടെ എട്ട്​ സ്ഥാനാർഥികളാണ്​ മൽസരരംഗത്തുള്ളത്​

നിലവിലെ പ്രസിഡൻറ്​ വ്ലാഡമീർ പുടിൻ ഒരുവട്ടം കൂടി റഷ്യയുടെ പ്രസിഡൻറാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. യുണൈറ്റഡ്​ റഷ്യ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായാണ്​ പുടിൻ ഇക്കുറിയും മൽസരിക്കുന്നത്​. 

പവേൽ ഗ്രുഡിൻ(റഷ്യൻ കമ്യൂണിസ്​റ്റ്​ പാർട്ടി), മാക്​സിം സുര്യാക്കിൻ(കമ്യൂണിസ്​റ്റ്​ ഒാഫ്​ റഷ്യ), വ്ലാദമിർ ഷിറിനോവ്​സ്​കി(ലിബറൽ ഡെമോക്രാറ്റിക്​ പാർട്ടി) എന്നിവരാണ്​ തെരഞ്ഞെടുപ്പിലെ പുടി​​െൻറ മുഖ്യഎതിരാളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com