പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്; അനായാസ ജയവുമായി നാലാം തവണയും

പ്രസിഡന്റിന്റെ കാലാവധി ആറ് വര്‍ഷമായി ക്രമീകരിച്ച് നിയമം വന്നതോടെ 2024 വരെ പുടിന് ഇനി റഷ്യന്‍ പ്രസിഡന്റ് പദവിയില്‍ തുടരാം
പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്; അനായാസ ജയവുമായി നാലാം തവണയും

മോസ്‌കോ: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനായാസ ജയം നേടി വഌദിമര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്. എഴ് സ്ഥാനാര്‍ഥികള്‍ വെല്ലുവിളി ഉയര്‍ത്തി മുന്നിലുണ്ടായിരുന്നു എങ്കിലും 76 ശതമാനം വോട്ടു നേടിയാണ് പുടിന്‍ വീണ്ടും അധികാരം ഉറപ്പിച്ചത്. 

റഷ്യന്‍ പ്രസിഡന്റ് പദവിയില്‍ ഇത് നാലാം തവണയാണ് പുടിന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. വീണ്ടും വലിയ വിജയം നല്‍കിയ റഷ്യന്‍ ജനതയ്ക്ക് നന്ദി പറയുന്നു എന്ന് പുടിന്‍ ഫലപ്രഖ്യാപനത്തിന് ശേഷം പറഞ്ഞു. 

അലക്‌സി നവല്‍നിക്കായിരുന്നു പുടിന്റെ ജയത്തിന് കരിനിഴല്‍ വീഴ്ത്തിയിരുന്നത് എങ്കിലും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മിഷന് അലക്‌സിക്ക് മത്സരാനുമതി നിഷേധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തേക്കെത്തിയ പവല്‍ ഗ്രുഡിന് ലഭിച്ചതാകട്ടെ 12.89 ശതമാനം വോട്ടുകള്‍. 

പ്രസിഡന്റിന്റെ കാലാവധി ആറ് വര്‍ഷമായി ക്രമീകരിച്ച് പുതിയ നിയമം വന്നതോടെ 2024 വരെ പുടിന് ഇനി റഷ്യന്‍ പ്രസിഡന്റ് പദവിയില്‍ തുടരാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com