പാര്‍ട്ടിയാണ് പരമാധികാരി; നിലപാട് പ്രഖ്യാപിച്ച് ഷി ജിന്‍പിങ്

ചൈനയിലെ പരമാധികാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. 
പാര്‍ട്ടിയാണ് പരമാധികാരി; നിലപാട് പ്രഖ്യാപിച്ച് ഷി ജിന്‍പിങ്

ചൈനയിലെ പരമാധികാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. 20ലക്ഷത്തോളം വരുന്ന രാജ്യത്തിന്റെ സായുധ സേനയും സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം പാര്‍ട്ടിയുടെ കീഴിലാണെന്ന് അദ്ദേഹം അടിവരയിട്ട് വിശദീകരിച്ചു. ആജീവനാത്തകാലം പ്രസിഡന്റായി തുടരാനുളള ഭരണഘടന ഭേദഗതി വരുത്തിയതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷി. 

 ആജീവനാന്തകാല പ്രസിഡന്റായി തീരുമാനമെടുത്ത നാഷ്ണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ 18 ദിവസം നീണ്ടു നിന്ന സമ്മേളനത്തിന് ഒടുവിലായിരുന്നു ഷിയുടെ പ്രസംഗം. ഭരണഘടനയും മാതൃരാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കാന്‍ താന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് ഷി പറഞ്ഞു. തന്നില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഉദ്യോഗസ്ഥരും ജനനന്‍മക്കായി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എത്ര ഉന്നതസ്ഥാനത്ത് ആണെങ്കിലും പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈനയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ഉപദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com