പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: യുവാവിന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡൊഴിച്ചു

സംഭവത്തെത്തുടര്‍ന്ന് പതിനാറുവയസുള്ള പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. 
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: യുവാവിന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡൊഴിച്ചു

ബംഗ്ലാദേശിന്റെ തലസ്ഥാന നഗരമായ ധാക്കയില്‍ കൗമാരക്കാരന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് പതിനേഴ് വയസുള്ള യുവാവിന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചത്. ധാക്ക സ്വദേശിയായ മഹ്മുദുല്‍ ഹസന്‍ മറൂഫിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് പതിനാറുവയസുള്ള പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. 

സുഹൃത്തുക്കളുടെ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് മറൂഫിനെതിരെ ആക്രമണം നടന്നത്. തടഞ്ഞു നിര്‍ത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയും നിരസിച്ചതോടെ കൈയ്യില്‍ കരുതിയ ആസിഡ് ഒഴിക്കുകയുമായിരുന്നു. ആസിഡ് വീണ് മുഖമാകെ പൊള്ളിയ യുവാവ് ആശുപ്രത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ കുറേക്കാലമായി പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥനയുമായി മറൂഫിന്റെ പിന്നാലെ നടക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ആസിഡ് വീണ് മറൂഫിന്റെ മുഖമാസകലം പൊള്ളലേറ്റിരിക്കുകയാണ്. വലതു തോളിനും പൊള്ളലേറ്റിട്ടുണ്ട്. പെണ്‍കുട്ടിക്ക് അമ്മയാണ് ആസിഡ് സംഘടിപ്പിച്ച് നല്‍കിയതെന്നും പൊലീസ് അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതിനാലാണ് അമ്മയെയും അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com