വെബ്‌സൈറ്റില്‍ പരസ്യം നല്‍കി നാല് വയസുകാരിയായ മകളെ സെക്‌സ് ചെയ്യാന്‍ വില്‍പ്പന നടത്തിയ അച്ഛന് 60 വര്‍ഷം തടവിന് ശിക്ഷിച്ചു. 75 വയസുവരെ പരോള്‍ അനുവദിക്കാതെയാണ് ശിക്ഷിച്ചിരിക്കുന്നത്. യുഎസ് സ്റ്റേറ്റായ വിസ്‌കോണ്‍സിന്‍ സ്വദേശി ആന്‍ഡ്രു ജെയിംസ് ടര്‍ലെയാണ് മകളെ സെക്‌സിന് വേണ്ടി വിറ്റതിന് പിടിയിലായത്. നാല് വയസുകാരിയായ മകളെ 18 വയസിന് താഴെ പ്രായമായവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിനും വില്‍ക്കാന്‍ ശ്രമിച്ചതിനുമാണ് 60 വര്‍ഷം തടവ് വിധിച്ചത്.
രണ്ട് വര്‍ഷം മുന്‍പാണ് ഇയാള്‍ 30 വയസുകാരനായ ടര്‍ലെ ജയിലില്‍ കഴിയുന്നത്. പ്ലേ വിത് ദ ഡാഡീസ് ലിറ്റില്‍ ഗേള്‍ എന്ന പേരില്‍ വെബ്‌സൈറ്റില്‍ നല്‍കിയ പരസ്യം പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. നിരവധി പേര്‍ക്ക് ഇയാള്‍ കുട്ടിയെ കാഴ്ചവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മണിക്കൂറിന് 1000 ഡോളറാണ് ഇയാള്‍ ഈടാക്കിയിരുന്നത്. കുട്ടിയ്ക്ക് ഉറക്കഗുളിക കൊടുത്തതിന് ശേഷമാണ് ക്രൂരത.
തന്റെ മകള്‍ സെക്‌സ് ചെയ്യാന്‍ വളരെ ചെറുതാണെങ്കിലും എല്ലാ കാര്യങ്ങളും ഓകെ ആയിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. കുട്ടിയുടെ അമ്മയ്ക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. കുട്ടിയെ 10 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ കാണാനുള്ള അവസരം നല്‍കാമെന്നാണ് പരസ്യത്തില്‍ പറയുന്നത്. 70 പേരുമായി ഇമെയിലിലൂടെ ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ