കൊറിയകള്‍ക്ക് ഇനി ഒരേ സമയം, ഒന്നാവാന്‍ ഉത്തര കൊറിയ സമയം അര മണിക്കൂര്‍ മുന്നോട്ടുനീക്കി

കൊറിയകള്‍ക്ക് ഇനി ഒരേ സമയം, ഒന്നാവാന്‍ ഉത്തര കൊറിയ സമയം അര മണിക്കൂര്‍ മുന്നോട്ടുനീക്കി
കൊറിയകള്‍ക്ക് ഇനി ഒരേ സമയം, ഒന്നാവാന്‍ ഉത്തര കൊറിയ സമയം അര മണിക്കൂര്‍ മുന്നോട്ടുനീക്കി

പ്യോങ്‌യാങ്: സമാധാനപാതയില്‍ നീങ്ങുന്ന ഉത്തര, ദക്ഷിണ കൊറിയകള്‍ക്ക് ഇനി ഒരേ സമയം. ഒരുമിച്ചു മുന്നോട്ടുനീങ്ങുന്നതിന്റെ ഭാഗമായി ഉത്തര കൊറിയ ഇന്നലെ രാത്രി മുതല്‍ സമയം ദക്ഷിണ കൊറിയയ്ക്ക് ഒപ്പമാക്കി. ഇതിനായി ഉത്തര കൊറിയ ക്ലോക്കുകള്‍ അര മണിക്കൂര്‍ മുന്നോട്ടുനീക്കി. 

പ്രദേശിക സമയം രാത്രി 11.30ന് ഉത്തര കൊറിയ ഘടികാരങ്ങള്‍ അരമണിക്കൂര്‍ മുന്നോട്ടുനീക്കിയതോടെ ഇരു കൊറിയകളുടെയും സമയം ഒന്നായി. ഒന്നായിത്തീരുന്നതിനുള്ള നടപടികളുടെ തുടക്കം എന്നാണ് വടക്കന്‍ കൊറിയ ഇതിനെ വിശേഷിപ്പിച്ചത്. 

കഴിഞ്ഞയാഴ്ച നടന്ന രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയോടെ ഇരുകൂട്ടര്‍ക്കുമിടയിലുള്ള വിടവ് ഏറെക്കുറെ പരിഹരിക്കപ്പെട്ടിരുന്നു. ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും ഏകീകൃത കൊറിയ എന്ന സ്വപ്നത്തിലേക്ക് ഒരു പടികൂടി കടന്നിരിക്കുകയാണെന്നും കെസിഎന്‍എ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. 

കൊറിയന്‍ ഉപദ്വീപില്‍ സമാധാനത്തിന് കിം ജോങ് ഉന്‍ തയ്യാറായതോടെ ചര്‍ച്ചയ്ക്ക് സന്നദ്ധനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചയുടെ തീയതിയും സ്ഥലവും വൈകാതെ നിശ്ചയിക്കുമെന്ന് ട്രംപ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com