ആണവകരാറില്‍ നിന്നും അമേരിക്ക പിന്മാറി, കടുത്ത നിയമലംഘനമെന്ന് ഇറാന്‍  

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറി. പിന്മാറ്റ ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
ആണവകരാറില്‍ നിന്നും അമേരിക്ക പിന്മാറി, കടുത്ത നിയമലംഘനമെന്ന് ഇറാന്‍  

വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറ്റം സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്നലെ വൈറ്റ് ഹൗസില്‍ നടത്തി. പിന്മാറ്റ ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. കരാര്‍ ഏകപക്ഷീയമായിരുന്നെന്നും ഇറാന്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ട്രംപ് ആരോപിച്ചു. കരാര്‍ അമേരിക്കയ്ക്ക് നാണകേടായിരുന്നെന്ന് ട്രംപ് പറഞ്ഞു.

ഐക്യരാഷ്ട്ര രക്ഷാസമിതി സ്ഥിരാംഗങ്ങള്‍ (യുഎസ്, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്), ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നീ ഏഴ് കക്ഷികളും ഇറാനും തമ്മിലുണ്ടായിരുന്ന ധാരണയാണ് യുഎസ് പിന്‍മാറ്റത്തോടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. 

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച ഇറാന്‍ പുതിയ ഫണ്ടുപയോഗച്ച് ആണവമിസൈലുകള്‍ ഉണ്ടാക്കിയെന്നും കരാര്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും  ട്രംപ് ആരോപിച്ചു. കരാര്‍ നിലവില്‍ വന്നതതിന് മുന്‍പുണ്ടായിരുന്ന ഉപരോധങ്ങളെല്ലാം പുനന്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു. കരാര്‍ ഒരു അമേരിക്കന്‍ പൗരനെന്ന നിലയില്‍ തനിക്ക് നാണക്കേടുണ്ടാക്കുന്നു എന്ന് പറഞ്ഞാണ് ട്രംപ് പ്രഖ്യാപനം ആരംഭിച്ചത്.

ട്രംപിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഇറാന്‍ രംഗത്തെത്തി. ട്രംപിന്റെ തൂരുമാനം നിയമലംഘനമാണെന്ന് ഇറാന്‍ വിമര്‍ശിച്ചു. മറ്റ് രാജ്യങ്ങള്‍ കരാറില്‍ തുടരുമെന്നും ഇറാന്‍ അറിയിച്ചു. 

യുഎസ് പിന്‍മാറ്റത്തെ കരാറില്‍ പങ്കാളികളായിട്ടുള്ള മറ്റു രാജ്യങ്ങളും വിമര്‍ശിച്ചു.  2015ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ മുന്‍കൈയ്യെടുത്താണ് ഇറാനുമായി ആണവ കരാര്‍ ഒപ്പിട്ടത്. ചരിത്രപ്രസിദ്ധമായ ഈ കരാറില്‍ നിന്നാണ് അമേരിക്കയുടെ പിന്മാറ്റം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com