കാബൂളില്‍ സ്‌ഫോടന പരമ്പര; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടന പരമ്പര. നിരവധി പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാബുള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടന പരമ്പര. നിരവധി പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഡെസതേബോര്‍ഷേ, നേരിനവ് എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി സ്‌ഫോടമുണ്ടായെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞയാഴ്ച കാബൂളില്‍ ഇരട്ട സ്‌ഫോടനത്തില്‍ ആറു മാധ്യമപ്രവര്‍ത്തകരടക്കം 251 പേര്‍ കൊല്ലപ്പെട്ടിരുന്നു. 
ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ ഫോട്ടോഗ്രാഫര്‍ ഷാ മറായിയും പ്രാദേശിക മാധ്യമങ്ങളുടെ പ്രതിനിധികളായ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. 

ശശ്ദരക് മേഖയിലുള്ള എന്‍ഡിഎസ് ഇന്റലിജന്‍സ് സര്‍വീസ് ബില്‍ഡിങ്ങിന് സമീപത്താണ് ആദ്യ സ്‌ഫോടനമുണ്ടായത്. ഇതില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍പ സമയത്തിനകം തന്നെ രണ്ടാമത്തെ സ്‌ഫോടനവുമുണ്ടായി.

രണ്ടാഴ്ച മുമ്പ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലും സ്‌ഫോടനത്തിലും 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com