പാര്‍ലമെന്റില്‍ അമേരിക്കന്‍ പതാക കത്തിച്ച് ഇറാന്റെ പ്രതിഷേധം (വീഡിയോ)

ഇറാന്‍ ആണവക്കരാറില്‍ നിന്നും യുഎസ് പിന്‍മാറിയതിന് പിന്നാലെ പാര്‍ലമെന്റില്‍ അമേരിക്കന്‍ പതാക കത്തിച്ച് പ്രതിഷേധം 
പാര്‍ലമെന്റില്‍ അമേരിക്കന്‍ പതാക കത്തിച്ച് ഇറാന്റെ പ്രതിഷേധം (വീഡിയോ)

തെഹ്‌റാന്‍: ഇറാന്‍ ആണവക്കരാറില്‍ നിന്നും യുഎസ് പിന്‍മാറിയതിന് പിന്നാലെ ഇറാനില്‍ പ്രതിഷേധം ശക്തം. ഇതിന്റെ ഭാഗമായി ഇറാന്‍ പാര്‍ലമെന്റില്‍ അമേരിക്കന്‍ പതാക കത്തിച്ചു. 2015ലെ ചരിത്രപ്രധാനമായ ഇറാന്‍ ആണവക്കരാറില്‍നിന്നു പിന്മാറാനുള്ള തീരുമാനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 

ഐക്യരാഷ്ട്ര രക്ഷാസമിതി സ്ഥിരാംഗങ്ങള്‍ (യുഎസ്, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്), ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നീ ഏഴു കക്ഷികളും ഇറാനും തമ്മിലുണ്ടാക്കിയ ധാരണയാണ് ട്രംപ് അട്ടിമറിച്ചത്. കരാര്‍ നിലവില്‍വരുന്നതിനു മുന്‍പുണ്ടായിരുന്ന എല്ലാ ഉപരോധങ്ങളും പുനസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. യുഎസ് പിന്മാറ്റത്തെ തുടര്‍ന്ന് കരാറിന്റെ ഭാവി ഇനി ഇറാന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com