ജിന്ന വിവാദം കത്തുമ്പോഴും ഗാന്ധിജിയുടെ ശിലാഫലകം ചില്ലുകൂട്ടില്‍ സുരക്ഷിതമായുണ്ട്, കറാച്ചിയില്‍

ജിന്ന വിവാദം കത്തുമ്പോഴും ഗാന്ധിജിയുടെ ശിലാഫലകം ചില്ലുകൂട്ടില്‍ സുരക്ഷിതമായുണ്ട്, കറാച്ചിയില്‍
ജിന്ന വിവാദം കത്തുമ്പോഴും ഗാന്ധിജിയുടെ ശിലാഫലകം ചില്ലുകൂട്ടില്‍ സുരക്ഷിതമായുണ്ട്, കറാച്ചിയില്‍

ഇസ്ലാമാബാദ്: അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ ജിന്നാ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വിവാദം ഇന്ത്യയില്‍ ചൂടുപിടിക്കുമ്പോഴും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് പാകിസ്ഥാന്റെ വാണിജ്യ തലസ്ഥാനത്തെ ഈ കെട്ടിടവും അതിന്റെ ശിലാഫലകവും. 1934ല്‍ മഹാത്മാ ഗാന്ധിയാണ് കെട്ടിടത്തിനു ശിലയിട്ടതെന്നു വ്യക്തമാക്കുന്ന ഫലകം നശിക്കാതിരിക്കാന്‍ ഗ്ലാസ് ചട്ടക്കൂടിലാക്കി സൂക്ഷിച്ചിരിക്കുകയാണ് കറാച്ചി ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി.

1934 ജൂലൈയിലാണ് ഗാന്ധിജി കറാച്ചി ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കെട്ടിടത്തിനു ശിലയിട്ടത്. അന്ന് കറാച്ചി ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നായിരുന്നു ഈ വാണിജ്യ കൂട്ടായ്മയുടെ പേര്. കറാച്ചിയുടെ ലാന്‍ഡ് മാര്‍ക്കുകളായ മുഹമ്മദ് അലി ജിന്ന റോഡിനും സെക്കന്‍ഡ് ചുന്ദ്രിഗര്‍ റോഡിനും ഇടയിലായാണ് മനോഹര ശില്‍പ്പ ഭംഗിയില്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഗാന്ധിജിയാണ് കെട്ടിടത്തിനു ശിലാസ്ഥാപനം നടത്തിയതെന്നു വ്യക്തമാക്കുന്ന ഫലകം ചില്ലു ചട്ടക്കൂടിലാക്കി സംരക്ഷിക്കുകയാണ് പാകിസ്ഥാനിലെ പ്രമുഖ വാണിജ്യ സംഘടനയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചിത്രം കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌
 

അടുത്തിടെ കറാച്ചി സന്ദര്‍ശിച്ച ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയ ഈ ശിലാഫലകത്തിനു മുന്നില്‍നിന്ന സെല്‍ഫിയെടുത്തിരുന്നു. അലിഗഢില്‍ ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇരുപക്ഷവും പരസ്പരം നേതാക്കളെ ബഹുമാനിക്കേണ്ടതുണ്ട് എന്നായിരുന്നു ബിസാരിയയുടെ മറുപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അലിഗഢിലെ ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളാണ് രംഗത്തുവന്നിട്ടുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എംപി സതീഷ് ഗൗതം വൈസ് ചാന്‍സലര്‍ക്കു കത്തെഴുതിയതോടെയാണ് വിവാദം ആളിപ്പടര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com