ഇറക്കം കുറഞ്ഞ ഉടുപ്പിനെ പ്രഫസര്‍ കുറ്റപ്പെടുത്തി, വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം (വിഡിയോ)

ഇറക്കം കുറഞ്ഞ ഉടുപ്പിനെ പ്രഫസര്‍ കുറ്റപ്പെടുത്തി, വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം (വിഡിയോ)
ഇറക്കം കുറഞ്ഞ ഉടുപ്പിനെ പ്രഫസര്‍ കുറ്റപ്പെടുത്തി, വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം (വിഡിയോ)

ന്യൂയോര്‍ക്ക്: സര്‍വകലാശാലയിലെ തിസിസ് പ്രസന്റേഷനിടെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. വസ്ത്രധാരണത്തെക്കുറിച്ച് പ്രഫസര്‍ മോശമായി സംസാരിച്ചതാണ് കോര്‍നെല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയെ വ്യത്യസ്തമായ പ്രതിഷേധത്തിനു പ്രേരിപ്പിച്ചത്.

തിസിസ് അവതരണത്തിന്റെ പരിശീലനത്തിനിടെ പ്രഫസര്‍ തന്നോടു മോശമായി സംസാരിച്ചെന്ന്, വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പ്രതിഷേധിച്ച ലെറ്റിഷ്യ ചായ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രമാണ് താന്‍ ധരിച്ചിരിക്കുന്നത് എന്നായിരുന്നു പ്രഫസറുടെ ആക്ഷേപം. ഇത്തരം വസ്ത്രം ധരിക്കുന്നത്  തുറിച്ചു നോട്ടത്തിന് ഇടയാക്കുമെന്നും തിസിസ് അവതരണത്തില്‍നിന്നുള്ള ശ്രദ്ധ മാറാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പ്രഫസര്‍ കുറ്റപ്പെടുത്തി. 

പ്രഫസറുടെ വാക്കുകള്‍ ലൈംഗികമായ അധിക്ഷേപമാണെന്ന് ലെറ്റിഷ്യ കുറിച്ചു. അതില്‍ പ്രതിഷേധിക്കാനാണ് യഥാര്‍ഥ തിസിസ് അവതരണത്തിനിടെ വിദ്യാര്‍ഥി വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റിയത്. മറ്റുള്ളവര്‍ക്കു എന്തു തോന്നും എന്നതിന്റെ പേരില്‍ ഇഷ്ടവസ്ത്രം ധരിക്കുന്നതിനു കുറ്റപ്പെടുത്തല്‍ കേള്‍ക്കുന്നവര്‍ക്കു വേണ്ടിയാണ് തന്റെ പ്രതിഷേധമെന്ന് ലെറ്റിഷ്യ പറഞ്ഞു. 

വിദ്യാര്‍ഥിനിയുടെ പ്രതിഷേധം ചര്‍ച്ചയായതോടെ ഇവരെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com