അമേരിക്കന്‍ എംബസി മാറ്റത്തിനെതിരെ പ്രതിഷേധം: വെടിവെപ്പില്‍ 41 മരണം; 86 പേരുടെ നില ഗുരുതരം 

ജറുസലമില്‍ യുഎസ് എംബസി തുറന്നതില്‍ പ്രതിഷേധിച്ച  41 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി
അമേരിക്കന്‍ എംബസി മാറ്റത്തിനെതിരെ പ്രതിഷേധം: വെടിവെപ്പില്‍ 41 മരണം; 86 പേരുടെ നില ഗുരുതരം 


ജറൂസലം: ജറുസലമില്‍ യുഎസ് എംബസി തുറന്നതില്‍ പ്രതിഷേധിച്ച  41 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. സംഭവത്തിൽ 1960 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കു തുടക്കമായാണ് യുഎസ് ജറുസലമില്‍ എംബസി തുറന്നത്. അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റിയതിനെതിരായ പ്രതിഷേധ പരിപാടികൾക്കിടെയാണ് കൂട്ടക്കൊല.

കൊല്ലപ്പെട്ടവരിൽ ആറു പേർ 18 വയസ്സിന് താഴെയുള്ളവരാണ്. പരിക്കേറ്റവരിൽ 200 പേർ കുട്ടികളാണ്. 78 സ്ത്രീകൾക്കും 11 പത്രപ്രവർത്തകർക്കും പരിക്കേറ്റു. വെടിവെപ്പിലാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. ഈജിപ്തും ജോർദാനും ഇസ്രായേൽ നടപടിയെ അപലപിച്ചു.

ഹമാസിൻറെ നേതൃത്വത്തിലാണ് ജനകീയ പ്രതിഷേധ പ്രകടനം നടന്നത്. മാസങ്ങളായി തുടരുന്ന പ്രതിഷേധ പരിപാടികൾ മാർച്ച് 30 നാണ് തുടങ്ങിയത്. ഇക്കാലയളവിൽ പ്രതിഷേധത്തിനിടെ ഇസ്രായേൽ സേന 90 ഫലസ്തീനികളെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ട. 10,500 പേർക്കാണ് ഇതിനകം പരിക്കേറ്റത്. 37 പേര്‍ കൊല്ലപ്പെട്ടു. 1,300 പേര്‍ക്കു പരുക്കേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com