'ആദ്യം മര്യാദയ്ക്ക് ഇംഗ്ലീഷ് എഴുതാന്‍ പഠിക്ക്'; ട്രംപിന്റെ കത്തിലെ തെറ്റുകള്‍ തിരുത്തി വൈറ്റ് ഹൗസിലേക്ക് മടക്കി അയച്ച്‌ അധ്യാപിക 

ഒരു ഇംഗ്ലീഷ് അധ്യാപിക എന്ന നിലയ്ക്ക് തെറ്റുകള്‍ കണ്ടിട്ടും തിരുത്താതിരിക്കാന്‍ തനിക്കാവില്ലെന്നാണ് മാസണ്‍ പറഞ്ഞത്
'ആദ്യം മര്യാദയ്ക്ക് ഇംഗ്ലീഷ് എഴുതാന്‍ പഠിക്ക്'; ട്രംപിന്റെ കത്തിലെ തെറ്റുകള്‍ തിരുത്തി വൈറ്റ് ഹൗസിലേക്ക് മടക്കി അയച്ച്‌ അധ്യാപിക 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംഗ്ലീഷ് പഠിപ്പിച്ച് 61 കാരിയായ റിട്ടയേഡ് ഇംഗ്ലീഷ് ടീച്ചര്‍. പ്രസിഡന്റെ ഒപ്പിട്ട് അയച്ച കത്തിലെ തെറ്റുകള്‍ തിരുത്തി അധ്യാപികയായ വൈവോന്നെ മാസണ്‍ വൈറ്റ് ഹൗസിലേക്ക് തിരിച്ചയച്ചു.നിറച്ച് ഗ്രാമറ്റിക്കല്‍ മിസ്റ്റേക്കുകളാണ് കത്തിലുണ്ടായിരുന്നത് എന്നാണ് അധ്യാപിക പറഞ്ഞത്. 

ഫ്‌ളോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ യുഎസ് പ്രസിഡന്റ് ട്രംപ് സന്ദര്‍ശിക്കണം എന്നാവശ്യപ്പെട്ടാണ് മാസണ്‍ കത്ത് അയച്ചത്. ഇതിന് മറുപടിയായിട്ടാണ് ട്രംപിന്റെ പേരില്‍ അധ്യാപികയ്ക്ക് കത്ത് ലഭിച്ചത്. എന്നാല്‍ ഒരു ഇംഗ്ലീഷ് അധ്യാപിക എന്ന നിലയ്ക്ക് തെറ്റുകള്‍ കണ്ടിട്ടും തിരുത്താതിരിക്കാന്‍ തനിക്കാവില്ലെന്നാണ് മാസണ്‍ പറഞ്ഞത്. പ്രിന്റഡ് ലെറ്ററില്‍ നീല മഷിപ്പേന ഉപയോഗിച്ചാണ് മാസണ്‍ തിരുത്തിയത്. പിന്നീട് ഈ ലെറ്റര്‍ വൈറ്റ് ഹൗസിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. 

കത്തിലെ ഗ്രാമറും പങ്‌ച്യേഷനുമാണ് തിരുത്തിയിരിക്കുന്നത്. മോശമായി എഴുതുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും എന്നാല്‍ നന്നായി നന്നായി എഴുതാന്‍ അറിയാവുന്നവര്‍ നന്നായി തന്നെ എഴുതണം എന്നാണ് ഒരു മാധ്യമത്തോട് മാസണ്‍ പറഞ്ഞത്. തിരിച്ച് വൈറ്റ് ഹൗസിലേക്ക് അയക്കുന്നതിന് മുന്‍പ് കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും ഇവര്‍ മറന്നില്ല. എന്നാല്‍ അധ്യാപികയ്ക്ക് നേര സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇവര്‍ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകളെ എടുത്താണ് പലരും ട്രോളാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com