ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു, ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവച്ചു; ജനുവരിയിൽ തെരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങുന്നു 

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ശ്രീലങ്കയിൽ പാർലമെന്റ് പിരിച്ചുവിട്ടു.
ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു, ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവച്ചു; ജനുവരിയിൽ തെരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങുന്നു 

കൊ​ളം​ബോ:രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ശ്രീലങ്കയിൽ പാർലമെന്റ് പിരിച്ചുവിട്ടു.  ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന ഒ​പ്പു​വ​ച്ചു. മുൻ പ്രസിഡന്റ് രാജപക്സെയ്ക്ക് അനുകൂലമായ രാഷ്ട്രീയ നീക്കമായിട്ടാണ് ഇതിനെ രാജ്യാന്തര വി​​ദ​ഗ്ധർ നോക്കികാണുന്നത്. 

താ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്കു നി​ർ​ദേ​ശി​ച്ച മ​ഹീ​ന്ദ രാ​ജ​പ​ക്സെ​യ്ക്കു ഭൂരിപക്ഷം തെ​ളി​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അം​ഗ​ങ്ങ​ൾ ഒ​പ്പ​മി​ല്ലെ​ന്ന് വെ​ള്ളി​യാ​ഴ്ച പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സി​രി​സേ​ന പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട​ത്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​തി​ൽ ​നി​ന്ന് എ​ട്ട് അം​ഗ​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്നാ​ണ് യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് ഫ്രീ​ഡം അ​ല​യ​ൻ​സ് അ​റി​യി​ച്ച​ത്. 225 അം​ഗ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു​ള്ള ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തോ​ടെ ശ്രീ​ല​ങ്ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി. 

റെ​നി​ൽ വി​ക്ര​മ​സിം​ഗെ സ​ർ​ക്കാ​രി​നു ര​ണ്ടു വ​ർ​ഷം കാ​ലാ​വ​ധി ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് രാ​ജ​പ​ക്സെ​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് അ​വ​രോ​ധി​ച്ച് സി​രി​സേ​ന രാജ്യത്തെ ഞെട്ടിച്ചത്.  പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ വിക്രമസിം​ഗ തയ്യാറാവാതെ വന്നപ്പോൾ പാർലമെന്റിനെ തത്കാലം മരവിപ്പിച്ച് കടുത്ത നടപടിയിലേക്ക് നീങ്ങിയ സിരിസേനക്കെതിരെ രാജ്യാന്തര തലത്തിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി​യി​ൽ ന​ട​ക്കാ​നാ​ണു സാ​ധ്യ​ത​യെ​ന്ന് പേ​രു വെ​ളി​പ്പെ​ടു​ത്താ​തെ ഒ​രു മ​ന്ത്രി വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com