ഭഗവാന്‍ കൃഷ്ണന് ലണ്ടനിലും രക്ഷയില്ല; വിഗ്രഹം മോഷണം പോയി

ഭഗവാന്‍ കൃഷ്ണന് ലണ്ടനിലും രക്ഷയില്ല; വിഗ്രഹം മോഷണം പോയി

ലണ്ടനിലെ സ്വാമിനാരായണന്‍ ക്ഷേത്രത്തിലെ ഭഗവാന്‍ കൃഷ്ണന്റെ വിഗ്രഹം മോഷണം പോയി

ലണ്ടന്‍: ലണ്ടനിലെ സ്വാമിനാരായണന്‍ ക്ഷേത്രത്തിലെ ഭഗവാന്‍ കൃഷ്ണന്റെ വിഗ്രഹം മോഷണം പോയി. മോഷണവിവരം ക്ഷേത്രം അധികൃതരാണ് പുറത്തറിയിച്ചത്. 1975മുതല്‍ ക്ഷേത്രത്തിലുള്ള വിഗ്രഹമാണ് കാണാതയത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1975ലാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. ദീപാവലി ആഘോഷങ്ങള്‍ക്കിടയിലാണ് മോഷണം പോയത്. നൂറ് കണക്കിനാളുകള്‍ ആഘോപരിപാടികളില്‍ പങ്കെടുക്കാനായി ക്ഷേത്രത്തില്‍ എത്തിയിരുന്നു. വിഗ്രഹത്തിന് പുറമെ വിലപിടിപ്പുള്ള പല സാധനസാമഗ്രികളും മോഷണം പോയിട്ടുണ്ട്.

സംഭവവുമായി ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.പൊലിസ് സിസി ടി വി പരിശോധിച്ച് വരികയാണ്. ലണ്ടനിലെ വില്ലസ്ഡണ്‍ ലൈനിലെ പ്രമുഖ സ്വാമി നാരായണന്‍ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com