നൈജീരിയയില്‍ കോളറ പടര്‍ന്ന് പിടിക്കുന്നു: ഇതുവരെ 175 മരണം, 10,000 പേര്‍ അസുഖബാധിതരെന്ന് റിപ്പോര്‍ട്ട്

ബൊക്കോ ഹറാം ഭീകരരെ ഭയന്ന് അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്നവരിലാണ് രോഗം കൂടുതല്‍ പടര്‍ന്നിരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.
നൈജീരിയയില്‍ കോളറ പടര്‍ന്ന് പിടിക്കുന്നു: ഇതുവരെ 175 മരണം, 10,000 പേര്‍ അസുഖബാധിതരെന്ന് റിപ്പോര്‍ട്ട്

അബുജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ കോളറ രോഗം പടര്‍ന്ന് പിടിക്കുന്നു. ഇതു വരെ 175 പേര്‍ കൊല്ലപ്പെട്ടതായി നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍. 10,000 പേര്‍ ദുരന്തബാധിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അദമവ, ബോര്‍ണോ, യോബേ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോളറ പടരുന്നത്. 

ബൊക്കോ ഹറാം ഭീകരരെ ഭയന്ന് അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്നവരിലാണ് രോഗം കൂടുതല്‍ പടര്‍ന്നിരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. ബൊക്കോ ഹറാമിന്റെ ആക്രമണം മൂലം 1.8 മില്ല്യണ്‍ ആളുകളാണ് ഇതുവരെ നൈജീരിയയില്‍ നിന്നും പാലായനം ചെയ്തത്. 

ക്യാമ്പുകളിലെ ഇടുങ്ങിയ പരിസ്ഥിതി മതിയായ അളവില്‍ വെള്ളം ലഭിക്കുന്നതിന് തടയസമുണ്ടാക്കുന്നു, ഇത് വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. രോഗം പടരാനുള്ള ഏറ്റവും ഗുരുതരമായ ഒരു കാരണം ഇതാണ്' സംഘടനയുടെ പ്രോഗ്രാം മാനേജര്‍ ജാനെറ്റ് ചെറോണോ പറഞ്ഞു.

പ്രദേശത്തെ മഴയും രോഗം പടരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 നൈജീരിയയില്‍ ഇനിയും കോളറ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ചെറോണോ നല്‍കി. അന്താരാഷ്ട്ര സമൂഹം നൈജീരയെ അടിയന്തരമായി സഹായിക്കണമെന്നും ചെറോണോ അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com