ബഹിരാകാശ നിലയത്തിലേ സുഷിരത്തിന് ഉത്തരവാദി ആര്?; റഷ്യ- അമേരിക്ക അടി കൊഴുക്കുന്നു, യാത്രികര്‍ തിരിച്ച് ഭൂമിയില്‍ 

റഷ്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധ സമാനമായ സംഘര്‍ഷം ബഹിരാകാശത്തേയ്ക്കും വ്യാപിക്കുന്നു
ബഹിരാകാശ നിലയത്തിലേ സുഷിരത്തിന് ഉത്തരവാദി ആര്?; റഷ്യ- അമേരിക്ക അടി കൊഴുക്കുന്നു, യാത്രികര്‍ തിരിച്ച് ഭൂമിയില്‍ 

മോസ്‌കോ: റഷ്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധ സമാനമായ സംഘര്‍ഷം ബഹിരാകാശത്തേയ്ക്കും വ്യാപിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് രണ്ടു അമേരിക്കന്‍ ബഹിരാകാശ യാത്രികരും, ഒരു റഷ്യന്‍ ബഹിരാകാശ യാത്രികനും ഭൂമിയില്‍ തിരിച്ചെത്തി. ക്രിമിയ പിടിച്ചെടുത്തത് മുതലുളള റഷ്യന്‍-അമേരിക്ക സംഘര്‍ഷം പുതിയ തലത്തിലേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ ബഹിരാകാശ വാഹനത്തില്‍ ദൂരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സുഷിരത്തെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് അമേരിക്ക- റഷ്യന്‍ ബന്ധത്തില്‍ പുതിയ വിളളല്‍ വീഴ്ത്തിയത്.  ഓഗസ്റ്റിലാണ് ഈ സുഷിരം കണ്ടെത്തിയത്. ഈ സുഷിരം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വായുചോര്‍ച്ചയ്ക്ക് കാരണമായി. ഉടന്‍ തന്നെ ഇത് പരിഹരിച്ചെങ്കിലും ഇതിന്റെ ഉത്തരവാദി ആര് എന്ന ചോദ്യമാണ് ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കത്തിലേക്ക് വഴിയൊരുക്കിയത്.

ഈ സുഷിരം നിര്‍മ്മിത ഘട്ടത്തിലെ പിഴവുമൂലം സംഭവിച്ചതല്ലെന്നാണ് റഷ്യയുടെ വാദം. ഇതിന് പുറമേ ഇത് സ്വാഭാവികമായി സംഭവിച്ചതല്ലെന്നും റഷ്യ സംശയിക്കുന്നു. ആരോ മനപൂര്‍വ്വം സുഷിരം ഉണ്ടാക്കിയതാണ് എന്നാണ് റഷ്യയുടെ നിലപാട്. അമേരിക്കയ്‌ക്കെതിരെയാണ് റഷ്യ വിരല്‍ ചൂണ്ടുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ സാധ്യത  ഗൗരവത്തിലെടുത്ത് റഷ്യ അന്വേഷണം നടത്തിവരികയാണ്.അസുഖബാധിതനായ സഹപ്രവര്‍ത്തകനെ ഭൂമിയില്‍ എത്തിക്കാന്‍ ബഹിരാകാശ വാഹനത്തില്‍ മനപൂര്‍വ്വം പ്രശ്‌നം സൃഷ്ടിച്ചത്് അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ ആണെന്ന് റഷ്യ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ റഷ്യ പിന്നിട് നിലപാട് മാറ്റി. അട്ടിമറി സാധ്യത നാസ തളളിക്കളഞ്ഞു.

വര്‍ഷങ്ങളായി അമേരിക്കന്‍ - റഷ്യ ബന്ധം വഷളായി തുടരുമ്പോഴും ബഹിരാകാശ പര്യവേക്ഷണരംഗത്ത് ഇരുരാജ്യങ്ങളും സഹകരിച്ചുവരികയാണ്. ഇതിനാണ് ഇപ്പോള്‍ ഇളക്കം തട്ടിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com