അമേരിക്ക ഉണ്ടാകുന്നതിന് മുന്‍പേ സൗദി ഇവിടെയുണ്ട്; ട്രംപിന് സൗദി കിരീടാവകാശിയുടെ മറുപടി

അമേരിക്കയുടെ സഹായം ലഭിച്ചില്ലെങ്കില്‍ രണ്ടാഴ്ച പോലും പിടിച്ചു നില്‍ക്കാന്‍ സൗദിക്ക് സാധിക്കില്ലെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍
അമേരിക്ക ഉണ്ടാകുന്നതിന് മുന്‍പേ സൗദി ഇവിടെയുണ്ട്; ട്രംപിന് സൗദി കിരീടാവകാശിയുടെ മറുപടി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിഹാസത്തിന് മറുപടിയുമായി സൗദി കിരീടാവകാശി. അമേരിക്ക രൂപം കൊള്ളുന്നതിന് മുന്‍പേ സൗദി ഉണ്ടായി എന്നായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മറുപടി. 

അമേരിക്കയുടെ സഹായം ലഭിച്ചില്ലെങ്കില്‍ രണ്ടാഴ്ച പോലും പിടിച്ചു നില്‍ക്കാന്‍ സൗദിക്ക് സാധിക്കില്ലെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍, അമേരിക്ക രൂപീകൃതമായതിന് പത്ത് വര്‍ഷം മുന്‍പ് തന്നെ സൗദി നിലവില്‍ വന്നിരുന്നു. ഒബാമയ്ക്ക് പോലും സൗദിയുടെ നയങ്ങളെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും സൗദി കിരീടാവകാശി ചൂണ്ടിക്കാട്ടി. 

പ്രസിഡന്റായിരുന്ന എട്ട് വര്‍ഷക്കാലം സൗദിയുടെ നയങ്ങള്‍ക്കെതിരെയായിരുന്നു ഒബാമയുടെ പ്രവര്‍ത്തനങ്ങള്‍. പക്ഷേ, സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍ ഈജിപ്തില്‍ അടക്കം ഒബാമ പരാജയപ്പെടുകയായിരുന്നു എന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്നു. 

എണ്ണവില കൂടുന്നതിനെ നേരിടുന്നതിനായി ഉത്പാദനം വര്‍ധിപ്പിക്കണം എന്ന അമേരിക്കയുടെ നിര്‍ദേശം സൗദി തള്ളിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ സൗദിക്കെതിരെ വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തി. എന്നാല്‍ ഇറാന്‍ എണ്ണ കയറ്റുമതി കുറയ്ക്കുകയാണ് എങ്കില്‍ ഉത്പാദനം കൂട്ടണം എന്നാണ് അമേരിക്ക ആവശ്യപ്പെട്ടത് എന്ന് സൗദി കിരീടാവകാശി പറയുന്നു. 

അമേരിക്ക ആവശ്യപ്പെട്ടത് അനുസരിച്ച് ഒന്നര ലക്ഷം മില്യണ്‍ ബാരല്‍ എണ്ണ അധികമായി ഉത്പാദിപ്പിച്ചിരുന്നു. ട്രംപിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റായ പരാമര്‍ശങ്ങള്‍ സുഹൃത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായാണ് കാണുന്നതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com